Book Name in English : Olivumalayude Thazhvarayil
ഒരു നല്ല കാലത്തിന്‍റെ സ്നേഹവായ്പുകള്‍ക്ക് കടലോളം സ്നേഹം നല്‍കി നെഞ്ചോട് ചേര്‍ക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച ഈ നാടകം നന്മ നിറഞ്ഞ കാലത്തെ മടക്കിവിളിക്കാനുള്ള ശംഖൊലിയായി മാറുന്നുമുണ്ട്.
വര്‍ഗ്ഗീസ് കളീക്കല്‍ അച്ചന്‍
രസകരവും ഹൃദ്യവുമായ ആഖ്യാനശൈലി, ചടുലമായ സംഭാഷണം, ശക്തമായ കഥാപാത്രങ്ങളിലൂടെ ഇതള്‍ വിടരുന്ന കഥ, നമ്മെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍, ആസ്വാദ്യമധുരമായ ഗാനങ്ങള്‍ എന്നിവയാണ് ’ഒലിവുമലയുടെ
താഴ്‌വരയിൽ എന്ന നാടകം വ്യത്യസ്തവും സര്‍ഗ്ഗാത്മകവുമാക്കുന്ന പ്രധാന ഘടകങ്ങള്‍.
കെ. ചന്ദ്രസേനന്‍
നിയമലംഘനത്തിലൂടെ നടന്ന ഒരു നിര്‍മ്മിതിയെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ഒരു യുവാവ് തകര്‍ത്തെറിയുന്ന ഒരു ഗംഭീര ചിത്രമാണ് ഈ നാടകം വരച്ചു കാണിക്കുന്നത്.
ഡോ. എല്‍ദോ ജോസഫ്reviewed by Anonymous
Date Added: Thursday 25 Jul 2024
"ആഴിയുടെ അഗാധങ്ങളിൽ നിന്നും ആർത്തുയരുന്ന തിരകളെ കണ്ട് നാം എന്ത് മറുപടിയാണ് നൽകുക ..ശാന്തതയുടെ പടവുകൾക്കപ്പുറത്തു രൗദ്രമുദ്രിതമായ ഒരു നേർരേഖ നീതിക്കുവേണ്ടി അലറി വിളിക്കുന്നുമുണ്ട് ആ നിലവിളി ഈ പുസ്തകത്തിൽ കേൾക്കാം .
Rating: [5 of 5 Stars!]
Write Your Review about ഒലിവുമലയുടെ താഴ്‌വരയിൽ Other InformationThis book has been viewed by users 305 times