Book Name in English : Ooththameenukal
പ്രവാസത്തിലേക്ക് എത്തിപ്പെടുന്നവർ തങ്ങൾക്കൊപ്പം ദേശത്തിന്റെ ഒരു പങ്കും കൊണ്ടുപോകുന്നുണ്ട്. രുചികൾ, മണങ്ങൾ എന്നിങ്ങനെ ഓർത്തെടുക്കുമ്പോൾ ’എൻ്റെ’ എന്ന് അടയാളപ്പെടുത്തുന്ന, കണ്ണ് നിറഞ്ഞേക്കാമെങ്കിലും സന്തോഷിപ്പിക്കുന്ന ഒന്നാണ് പ്രവാസിക്ക് നാട്. ദൂരെ നിന്ന് നാട്ടിലേക്ക് നോക്കുമ്പോൾ ഒരു താക്കോൽപ്പഴുതിലൂടെയുള്ള കാഴ്ചകളാണ്ഓർമ്മകൾ നമ്മളെ കാണിക്കുന്നതെങ്കിലും, കാണുന്നതെങ്കിലും തിരികെ അങ്ങോട്ടെത്തുമ്പോൾ അതുവരെ ഓർമ്മയായിരുന്നതൊക്കെ പൊടുന്നനെ യാഥാർഥ്യമാവുകയും നമ്മൾ നമ്മളെത്തന്നെ കണ്ടെടുക്കുകയും ചെയ്യും. അത്തരം മിഴിവാർന്ന ചില കാഴ്ചകളിലേക്കാണ് ഈ സമാഹാരത്തിലെ കഥകൾ നമ്മളെ കൊണ്ടെത്തിക്കുന്നത്. തെളിഞ്ഞ ഭാഷയും ശക്തമായ ആഖ്യാനവുംകൊണ്ട് ഓർമ്മകളുടെ ശേഷിപ്പുകളിലേക്ക് മലയാള വായനയെ കൂട്ടിക്കൊണ്ടുപോവുന്ന കഥകൾ നമ്മളെ കൊണ്ടെത്തിക്കുന്നത്.Write a review on this book!. Write Your Review about ഊത്തമീനുകൾ Other InformationThis book has been viewed by users 123 times