Book Name in English : Ormakkalam
സ്വജീവിതത്തിന്റെ ഭൂതക്കണ്ണാടിയാണ് ആത്മകഥകൾ. നാം നടന്നു നടന്നു തീർത്ത വഴികൾ, നാം നേടിയ ഉയർച്ചകൾ, ജീവിതത്തിലെ കാലിടറിച്ചകൾ, തുടങ്ങി സംഘർഷഭരിതമായ ഒരു കാലത്തെ ഓർത്തെടുക്കുകയാണ് കെ.എം. എസ്. ഭട്ടതിരിപ്പാടിന്റെ ഓർമ്മപ്പുസ്തകം. ഓർമ്മക്കാലത്തിന്റെ വായന സമാന മായ നിരവധി മനുഷ്യരുടെ ജീവിതസംഘർഷങ്ങളെക്കൂടി അടയാളപ്പെടു ത്തുന്നു. കേരളത്തിന്റെ ഭൂതകാലം സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലത്ത് ജനിച്ചവർക്ക് തിരിഞ്ഞുനോക്കുമ്പോൾ നാമിന്നു കാണുന്ന ആധുനിക കേരളത്തിന്റെ പട്ടുടയാടകളൊന്നും കാണാനാവില്ല. പ്രകൃതി സമ്പന്നമെങ്കി ലും ഏവരുടെയും ജീവിതം കാറും കോളും നിറഞ്ഞ ഒറ്റയടിപ്പാതകളിലൂടെ യുള്ള സഞ്ചാരങ്ങളാണ്. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കൊണ്ട് നേടിയെടുത്തതാണ് ഭട്ടതിരിപ്പാടിൻ്റെ ജീവിതം. സാമ്പത്തിക–സാംസ്കാരിക പശ്ചാത്തലം അനുകൂലമെങ്കിലും നിരന്തരമുള്ള ജീവിതസംഘർഷങ്ങൾ വഴിമുടക്കുന്ന ജീവിതപ്പാതകളാണ്. അന്നുകണ്ട വ്യക്‌തികൾ, അന്നു വായിച്ച പുസ്തകങ്ങൾ, കേട്ടറിഞ്ഞ കഥകൾ എല്ലാം തന്റെ ജീവിതത്തെ സ്വാധീനിച്ചി രിക്കുന്നുവെന്ന് ഈ പുസ്തകത്തിലൂടെ അടയാളപ്പെടുത്തുകയാണ്.Write a review on this book!. Write Your Review about ഓർമ്മക്കാലം Other InformationThis book has been viewed by users 20 times