Book Name in English : Ormappathi
മനസ്സിനുള്ളിൽ മന്ത്രമായി നാവിൻതുമ്പിൽ മധുരമായി നിലനിൽക്കുന്ന ശൈശവ ബാല്യാനുഭൂതികൾ കോറിയിടുന്ന സച്ചു എന്ന സജിന പണിക്കർ സമ്മാനിക്കുന്ന മനോഹരഗ്രന്ഥമാണ് ’ഓർമ്മപ്പാതി’ അപ്പൂപ്പൻകഥകളിലൂടെ അതിരില്ലാമോഹങ്ങൾക്ക് രൂപ ഭാവങ്ങൾ നൽകുന്ന നീലക്കൊടുവേലി അമ്മയുടെ മാറിൽനിന്ന് ഒഴുകിയിറങ്ങിയ മാതൃ ഭാഷാ സ്നേഹം ഒരു പെൺകുട്ടി സ്വതന്ത്രയാകുന്നത് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാകുമ്പോഴാണ് പരാജയം സംഭവിക്കുന്നത് ആത്മബോധം നഷ്ടപ്പെടുമ്പോൾ മാത്രം വീട്ടിലെ കുട്ടികളെപ്പോലെ മുറ്റത്തെ നന്ത്യാർവട്ടച്ചെടിയേയും പരിലാളിക്കുന്ന അമ്മമ്മ പഠിപ്പിക്കുന്ന പ്രകൃതിപാഠം ഗീതോപദേശത്തിൽ അർദ്ധവിരാമമിടുന്ന ഈ എഴുത്തിന്റെ ഭംഗിയും ഊർജ്ജവും ആകർഷകം, അഭിനന്ദനീയം
ഡോ. ജോർജ് ഓണക്കൂർWrite a review on this book!. Write Your Review about ഓർമ്മപ്പാതി Other InformationThis book has been viewed by users 61 times