Book Name in English : Oru Kanyakayude Suvishesham
ആഭിചാരക്രിയകളും ഉച്ഛാടനവും വെഞ്ചരിപ്പും ഒക്കെ കഴിഞ്ഞിട്ടും ഒന്നിനുപുറകെ ഒന്നായി അനേകം ദുരുഹ മരണങ്ങൾ നടക്കുന്ന ഹിമ്മൽവില്ലയുടെ കഥ. ആ മരണ ബംഗ്ലാവിൽ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്ന അകിര എന്ന സുന്ദരിയുടെ കഥ. അതിസമൃദ്ധിയും ഉന്നത ബിരുദവും ഉണ്ടായിട്ടും ഒരു അജ്ഞാതൻ്റെ ഒപ്പം വീട്ടുവേലക്കാരിയായി താമസിക്കേണ്ടി വന്ന ഒരു ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ്റെ മകളുടെ കഥ. ഒരു കന്യാസ്ത്രീയായി മാറിയ ഒരു യുക്തിവാദിയുടെ കഥ സഭയുടെ നീരാളിപ്പിടിത്തങ്ങൾക്കും മുന്നിൽ പതറാതെ നിന്ന് തൻ്റെ സഹപ്രവർത്തക യായ കന്യാസ്ത്രീയുടെ മരണരഹസ്യം ലോകത്തിനു മുമ്പിൽ അനാവ രണം ചെയ്‌ത അകിരയുടെ ധീരതയുടെ കഥ. പ്രണയം, ഭക്തി, മതം, ആത്മാക്കൾ, മനഃശാസ്ത്രം എന്നീ പ്രമേയങ്ങളിലുന്നി അനേകം ആളുക ളുടെയും യഥാർത്ഥ സംഭവങ്ങളുടെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ ഒരു മനഃശാസ്ത്രജ്ഞൻ രചിച്ച വിചിത്രമായ സംഭവ പരമ്പരകൾ നിറഞ്ഞ സൈക്കോളജിക്കൽ ത്രില്ലർ.Write a review on this book!. Write Your Review about ഓരു കന്യകയുടെ സുവിശേഷം Other InformationThis book has been viewed by users 89 times