Book Name in English : Oru Kanyasthreeyude Ormakkurippukal-
ഫ്രഞ്ച് ദാർശനികനും കലാനിരൂപകനുമായ ദെനി ദീദ്റോയുടെ വിവാദനോവലിന്റെ പരിഭാഷ. കന്യാസ്ത്രീയാക്കാൻ മാതാപിതാക്കൾ കന്യാമഠത്തിലേക്ക് നിർബന്ധിച്ചയച്ച നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ഓർമക്കുറിപ്പുകൾ പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സംസ്കാരത്തെ തുറന്നുകാണിക്കുന്നു. ലോകത്തെവിടെയും കേരളത്തിൽ പോലും നടന്നതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ സാർവജനീനസ്വഭാവമുള്ള, ഇപ്പോഴും പ്രസക്തമായ ഇതിവൃത്തമാണ്, ഈ നോവലിനെ ഒരു സ്ത്രീപക്ഷ രചനയുടെയും ആധുനിക നോവലിന്റെയും തലത്തിലേക്ക് ഉയർത്തുന്നത്. നിരവധിതവണ ചലച്ചിത്രമായ നോവൽ.
യൂളിസിസ്, മാജിക് മൗണ്ടൻ തുടങ്ങിയ വിഖ്യാത കൃതികളുടെ വിവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എൻ. മൂസക്കുട്ടിയുടെ പരിഭാഷ.
Write a review on this book!. Write Your Review about ഒരു കന്യാസ്‌ത്രീയുടെ ഓർമക്കുറിപ്പുകൾ Other InformationThis book has been viewed by users 1086 times