Book Name in English : Oru Paattinte Dooram
എവിടെവെച്ചാവും അത് സംഭവിക്കുക? ആദ്യം കടിച്ചുമുറിക്കുക ചുണ്ടുകള്‍ തന്നെയാവും. പ്രാണനെങ്കിലും ബാക്കി കിട്ടിയാല്‍ കിടക്കയില്‍ കിടന്ന് അച്ഛനെ കാണാമായിരുന്നു. പാവം അമ്മ എവിടെയെങ്കിലും ബോധംകെട്ട് കിടപ്പുണ്ടാകും. എത്രയോ താക്കീതുകള്‍ക്കു ശേഷവും അതു സംഭവിച്ചു. എവിടെനിന്നോ കാട്ടുതേന്‍ പൊട്ടിയ ഉന്മാദഗന്ധം പരന്നു. വളരെപ്പെട്ടെന്ന് വനം അതിന്റെ നിശ്ശബ്ദത ഭഞ്ജിച്ച് സജീവമായി…
പ്ലാസ്റ്റിക്, നഗരത്തിലെ കുയില്‍, ചെടി മുളയ്ക്കാത്ത കാട്, പുതിയ താമസക്കാരന്‍, പ്രളയകാളി, ഒരു പാട്ടിന്റെ ദൂരം… തുടങ്ങി ഒന്‍പതു കഥകള്‍. പ്രണയവും പകയും സ്‌നേഹവും രതിയും മൃതിയുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒന്‍പതു ജീവിതഖണ്ഡങ്ങള്‍…
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.Write a review on this book!. Write Your Review about ഒരു പാട്ടിന്റെ ദൂരം Other InformationThis book has been viewed by users 2430 times