Book Name in English : Oru Pathrapravarthakante Ormakurippukal
കൃതഹസ്തനായ ഒരു പത്രപ്രവര്‍ത്തകന്റെ ഉള്‍ക്കാഴ്ചയാണ് ചെറിയ സംഭവങ്ങളിലൂടെ വലിയ വ്യക്തിത്വങ്ങളെ അളന്നവതരിപ്പിക്കാന്‍ ശാസ്താം പടിക്കലിന് കഴിവ് നല്‍കുന്നത്. ശാസ്താം പടിക്കലിന്റെ കൃതി രസകരവും ഉദ്വേഗജനകവുമായി വായിക്കാന്‍ സാധിക്കുന്നതിന്റെ കാരണം അവതരണ രീതിയില്‍ അദ്ദേഹം കൈക്കോള്ളുന്ന നാടകീയ തന്ത്രങ്ങളാണ്. നാടകാന്തം കവിത്വം എന്ന പ്രശസ്തമായ സാഹിത്യ നിരൂപണ ഗ്രന്ഥത്തില്‍ ഏതു സാഹിത്യ സൃഷ്ടിയുടെയും മേന്മ നാടകീയമായ ഈ ആവിഷ്ക്കാര തന്ത്രത്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് ഫ്രൊഫസര്‍ ജോസഫ് മുണ്ടശേരി സമര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ആ തന്ത്രത്തിന്റെ വിദഗ്ദ്ധനായ ഒരു പ്രയോക്തവാണ് ശാസ്താം പടിക്കലെന്ന് ഇതിലെ ഓരോ അധ്യായവും സാക്ഷ്യപ്പെടുത്തുന്നു.
പി.ഗോവിന്ദപ്പിള്ളWrite a review on this book!. Write Your Review about ഒരു പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മക്കുറിപ്പുകള്‍ Other InformationThis book has been viewed by users 2368 times