Book Name in English : Oru Penkutty Metropol Hotelil Ninnum
ബോൾഷെവിക്കുകളായിരുന്ന പെത്രുഷേവ്‌സ്‌ക്കയയുടെ കുടുംബാംഗങ്ങളെ ജനങ്ങളുടെ ശത്രുക്കളായി മുദ്രകുത്തി ആയിരത്തിതൊള്ളായിരത്തിമുപ്പതുകളുടെ അവസാനം വെടിവെച്ചു കൊല്ലുകയും ലൂദ്മിള ഉൾപ്പെടെ ബാക്കിയായവരെ നാടുകടത്തുകയും ചെയ്തതോടെ സമൂഹത്തിൽ അവർക്ക് അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലും നിന്ദയും സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്തായിരുന്നു. മെട്രോപ്പോൾ എന്ന ഹോട്ടലിൽ സുഖസമൃദ്ധിയിൽ കഴിഞ്ഞിരുന്നവർ പിന്നീട് ഒന്നിൽ കൂടുതൽ കുടുംബങ്ങൾ ഒരുമിച്ച് താമസിച്ചിരുന്ന കമ്മ്യൂണൽ ഫ്‌ളാറ്റിലേക്ക് മാറേണ്ടി വന്ന എഴുത്തുകാരിയുടെ ജീവിതകഥ. അവിടെ പെത്രുഷേവ്‌സ്‌ക്കയയേയും അവരുടെ അമ്മൂമ്മയെയും പൊതുവായ അടുക്കളയോ കുളിമുറിയോ ഉപയോഗിക്കാൻ അവർഅനുവദിച്ചിരുന്നില്ല. സാമൂഹ്യദ്രോഹികളായി പാർട്ടി മുദ്ര കുത്തി അവരെ ഒറ്റപ്പെടുത്തിയിരുന്നു. ഭക്ഷണത്തിനു വേണ്ടി അവസാനമില്ലാത്ത ക്യൂവിൽ നിൽക്കേണ്ടി വരുകയും എല്ലായിടത്തും അവസാനം മാത്രം പരിഗണിക്കപ്പെടുകയും ചെയ്ത അവരുടെ ജീവിതക്ലേശങ്ങളാണ് ഈ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. അമൂല്യങ്ങളായ അനുഭവസമ്പത്തിന്റെ ഉൾക്കാമ്പുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വായനക്കാർ, ഒരു സോഷ്യലിസ്റ്റു വ്യവസ്ഥിതി കെട്ടിപ്പടുക്കാനായി നിരപരാധികൾ പോലും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെ നീറുന്ന കഥകൾക്ക് ഈ നോവൽ സാക്ഷ്യം വഹിക്കും.Write a review on this book!. Write Your Review about ഒരു പെൺകുട്ടി മെട്രോപ്പോൾ ഹോട്ടലിൽ നിന്നും Other InformationThis book has been viewed by users 515 times