Book Name in English : Othiripperile Ichiripperukal
റീത്താമ്മയുടെ നിറവയറിൽ കെട്ടിപ്പിടിച്ചു കിടന്നു ഞാൻ ചോദിച്ചു. “എന്നാമ്മേ കുഞ്ഞാവ വരണേ?“ “വരും. ഇപ്പ വയറ്റിലല്ലേ!“ “അപ്പൊ എന്തു കഴിക്കും വാവ?“ “’അമ്മ കഴിക്കണതെല്ലാം വാവേം കഴിക്കും.“ “അപ്പളേ കുഞ്ഞാവ അമ്മേടെ വയറ്റിലു അപ്പിയിടോ?“ റീത്താമ്മ ചിരിച്ചുകൊണ്ട് “ആ ഇടും. ന്തേ?“ “അയ്യേ. എന്തൂട്ട് കുഞ്ഞാവയാണിത്. എനിക്ക് വേണ്ട ഇതിനെ.“ റീത്താമ്മയുടെ വയറ്റിൽ ഒരു നാണോം ഇല്ലാതെ എന്നും അപ്പിയിട്ടിരുന്ന ഇവളെ ഞാൻ അന്നേ ശത്രുവായി പ്രഖ്യാപിച്ചതാണ്. അല്ലപ്പാ ഒരു വൃത്തീം വെടിപ്പുമൊക്കെ വേണ്ടേ? കുഞ്ഞാവയാണത്രെ കുഞ്ഞാവ... ഛീ!!!Write a review on this book!. Write Your Review about ഒത്തിരിപ്പേരിലെ ഇച്ചിരിപ്പേരുകള് Other InformationThis book has been viewed by users 555 times