Book Name in English : Ottapettavar
ഒറ്റപ്പെട്ടുപോയ കുട്ടികളുടെ കഥയാണ് ഹരിഹരൻ ഈ പുസ്തകത്തിലൂടെ നമ്മോടു പറയുന്നത്. താനും തന്റെ ആശ്രമവും ചേർന്ന് കണ്ടെത്തി സംരക്ഷിച്ച മുപ്പതിനാ യിരത്തോളം കുട്ടികളുടെ ജീവിതാനുഭവങ്ങളിൽ നിന്നും പ്രാതിനിധ്യ സ്വഭാവത്തോടെ തിരിഞ്ഞെടുത്ത പത്തു കുട്ടികളുടെ അനുഭവങ്ങളാണ് ഇവിടെ അവതരിപ്പിച്ചിരിക്കു ന്നത്. കുട്ടികളെ സ്നേഹിക്കുന്ന, ഒരു നാടിന്റെ ഭാവി അവിടത്തെ കുട്ടികളിലാണ് എന്നു തിരിച്ചറിയുന്ന ഓരോ പൗരരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. – റസൂൽ പൂക്കുട്ടി
വീടു വിട്ടു പോകുന്ന കുട്ടികളെ കണ്ടെത്തി സുരക്ഷിതമായി പാർപ്പിച്ച് അവരവരുടെ വീടുകളിൽ തിരിച്ചെത്തിക്കുക എന്നതാണ് ഹരിഹരൻ സ്വമേധയാ ഏറ്റെടുത്തി രിക്കുന്ന ദൗത്യം. വീട്ടിലേക്ക് തിരിച്ചെത്തിക്കാൻ കഴിയാതെ പോകുന്നവരെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ സംരക്ഷിക്കുകയും അവർക്കൊരു ജീവിതമുണ്ടാക്കിക്കൊടു ക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. പതിറ്റാണ്ടുകളായി തുടരുന്ന നിശ്ശബ്ദവും അവി ശ്രാന്തവുമായ ഈ യത്നത്തിനിടയിൽ താൻ ഭാഗമായ ചില നേരനുഭവങ്ങളാണ് ഇവിടെയുള്ളത്. അതോടൊപ്പം സമൂഹം ശ്രദ്ധിക്കേണ്ട സുപ്രധാനങ്ങളായ ചില തിലേക്ക് വെളിച്ചം വീഴ്ത്തുന്ന ചിന്തകൾ പകർന്നുവെയ്ക്കുകയും ചെയ്യുന്നു. – റഫീക്ക് അഹമ്മദ്
ജിതിൻ, ബാബു, മണികാന്ത്, സോഹൻ… ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഏതൊക്കെയോ ചില നിമിഷങ്ങളിൽ,
ഏതൊക്കെയോ ചില സാഹചര്യങ്ങളിൽ, മനസ്സിൽ തോന്നിയ തീരുമാനത്തിൽ, സ്വയം വീടുവിട്ടോടിയ ഈ കുഞ്ഞുങ്ങളുടെ ജീവിതങ്ങളിലൂടെ ഞാൻ യാത്ര ചെയ്യു കയായിരുന്നു, ശ്രീ ഹരിഹരന്റെ ‘ഒറ്റപ്പെട്ടവർ എന്ന പുസ്തകം ഒറ്റയിരിപ്പിനു വായിച്ചു
തീർക്കുമ്പോൾ, – എം ജയചന്ദ്രൻWrite a review on this book!. Write Your Review about ഒറ്റപ്പെട്ടവർ Other InformationThis book has been viewed by users 366 times