Book Name in English : P K Korumaster Sasthrapandithan Niyamasabhangam
വിസ്മൃതിയുടെ തരിശുനിലങ്ങളില്‍നിന്നും ചില ചരിത്രഘട്ടങ്ങളില്‍ ചിലര്‍ തണല്‍മരംപോലെ പൊന്തിവരും. ചരിത്രഘട്ടമാണ് അതിനെ മൂര്‍ത്തവല്ക്കരിക്കുന്നത്. അത്തരത്തിലൊരാളാണ് ശാസ്ത്രപണ്ഡിതനും ആദ്യ കേരളനിയമസഭാ സാമാജികനുമായിരുന്ന പി കെ കോരുമാസ്റ്റര്‍. ഇ എം എസ്, എം എന്‍, എ കെ ജി, അച്യുതമേനോന്‍, മുണ്ടശ്ശേരി തുടങ്ങിയവര്‍ക്കൊപ്പം ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പണിപ്പെട്ടവരില്‍ ഒരാള്‍. അദ്ദേഹം ഗണിതശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഒരാളായിരുന്നു. തലശ്ശേരി ട്രെയിനിങ് സ്‌കൂളില്‍ തുടങ്ങി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രി കോളേജുവരെ നീളുന്നു കോരുമാസ്റ്ററുടെ അദ്ധ്യാപകജീവിതം. അദ്ദേഹത്തിന്റെ ശാസ്ത്രലേഖനങ്ങളും നിയമസഭാപ്രസംഗങ്ങളും രചനകളും ജീവിതരേഖയും ഗവേഷക മനസ്സോടെ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ തേടിപ്പിടിച്ച് രേഖപ്പെടുത്തുന്നു.Write a review on this book!. Write Your Review about പി കെ കോരുമാസ്റ്റര്‍ ശാസ്ത്രപണ്ഡിതന്‍ നിയമസഭാംഗം Other InformationThis book has been viewed by users 638 times