Book Name in English : Padayani Anushtanavum Kalayum
കേരളസംഗീതനാടക അക്കാദമി, നാടന്‍ കലാ അക്കാദമി എന്നിവയുടെ പുരസ്‌കാരങ്ങള്‍ നേടിയ പ്രസന്നകുമാര്‍ തത്ത്വമസി രചിച്ച പുസ്തകം.
‘’പടയണിയുടെ തുടക്കംമുതല്‍ ഒടുക്കംവരെയുള്ള ചടങ്ങുകള്‍, ഓരോന്നിനുമുള്ള പാട്ടുകള്‍, അവയുടെ താളവായ്ത്താരികള്‍, കാലപരിണാമഭേദങ്ങള്‍, വിനോദഭാഗങ്ങള്‍ എന്നിവയെല്ലാം വിശദമായി വിവരിക്കുന്ന സമഗ്രമായ പുസ്തകമാണിത്. പടയണി എന്ന കലയുടെ പൊതുവായ സവിശേഷതകള്‍ വിവരിക്കെത്തന്നെ ഓരോ കരയിലുമുള്ള സമ്പ്രദായഭേദങ്ങളും പ്രസന്നകുമാര്‍ സൂചിപ്പിക്കുന്നുണ്ട്. സ്വന്തം തട്ടകമായ കദളിമംഗലത്തു മാത്രം ഇപ്പോള്‍ അവതരിപ്പിച്ചുവരുന്ന കനല്‍ വാരിയെറിയുന്ന കാലയക്ഷിക്കോലത്തിന് ഗ്രന്ഥകാരന്‍ പ്രത്യേക പരിഗണന നല്കുന്നുണ്ട്. ഓരോ കരയിലും പടയണിയവതരിപ്പിക്കുന്ന കാലം സൂചിപ്പിക്കുന്ന കലണ്ടര്‍ ഉള്‍പ്പെടെ പ്രയോക്താക്കള്‍ക്കും ജിജ്ഞാസുക്കള്‍ക്കും പ്രയോജനപ്പെടുന്ന പല സവിശേഷതകളും ഈ പുസ്തകത്തിനുണ്ട്. പടയണിയുടെ വന്യസൗന്ദര്യത്തില്‍മാത്രം ആകൃഷ്ടരാകുന്നവര്‍ ഈ പുസ്തകത്തിലൂടെ സഞ്ചരിച്ചുകഴിഞ്ഞാല്‍ ആ കലയുടെ ആഴങ്ങളിലാവും പിന്നീട് അഭിരമിക്കുക.’’ -മനോജ് കുറൂര്‍Write a review on this book!. Write Your Review about പടയണി അനുഷ്ഠാനവും കലയും Other InformationThis book has been viewed by users 3 times