Book Name in English : Pampubasha Samsarikkunnavan
എസ്തോണിയയിൽ ക്രിസ്‌തുമതം എത്തിത്തുടങ്ങുന്ന കാലഘട്ടത്തിൽ അവതരിപ്പിക്കുന്ന ഈ സാങ്കല്‌പിക നോവലിൽ ലീമെറ്റ് എന്ന യുവാവ് അവന്റെ കുടുംബത്തോടൊപ്പം കാട്ടിലേക്ക് കുടിയേറുകയാണ്. മാജിക്കും അതിന്ദ്രീയജ്ഞാനങ്ങൾക്കുമിടയിൽ ജീവിക്കുന്ന കാനനവാസികൾക്ക് പാമ്പുകളുടെ ഭാഷയുമറിയാം. അതുപയോഗിച്ച് ജീവിക്കുന്ന അവർ മതത്തിലേക്ക് ആകർഷിക്കുന്ന ഗ്രാമീണരുടെ പ്രലോഭനങ്ങളെ അതിജീവിക്കാൻ പരിശ്രമിക്കുന്നതിൻ്റെ കഥ. എസ്തോണിയൻ ഭാഷയിൽ എഴുതിയ ഒരു നോവൽ എന്നതാണ് ആൻഡ്രൂസ് കിവിരാഹ്‌ക് എഴുതിയ ഈ രചനയുടെ സവിശേഷത. അന്താരാഷ്ട്ര സാഹിത്യവേദികളിൽ അധികമൊന്നും എത്തിപ്പെടാത്ത ഈ ഭാഷയിൽ നിന്നൊരു നോവൽ മലയാളി വായനക്കാർക്ക് ആദ്യമായി ലഭിക്കുകയാണ്.
2008ൽ സ്റ്റാക്കർ അവാർഡ് ഈ നോവലിന് ലഭിച്ചിട്ടുണ്ട്.Write a review on this book!. Write Your Review about പാമ്പുഭാഷ സംസാരിക്കുന്നവൻ Other InformationThis book has been viewed by users 19 times