Book Name in English : Parakkatha Pakshikal
ആത്മകഥാംശം ഏറെയുള്ളതാണീകൃതി. വസ്തുതകള്‍ക്കും സംഭവങ്ങള്‍ക്കും ഭാവനയുടെ നിറം പിടിപ്പിക്കുന്നതിനേക്കാള്‍ അവയുടെ സത്യാംശവും ചരിത്രപരതയും അനാവരണം ചെയ്യുന്നതിലാണ് നോവലിസ്റ്റ് ഏറെ ശ്രദ്ധിച്ചിരിക്കുന്നത്. ഇതില്‍ മനുഷ്യരുണ്ട് . മോഹങ്ങളും മോഹഭംഗങ്ങളും ജീവിതദുരിതങ്ങളും പേറി നടക്കുന്ന അസംഖ്യം മനുഷ്യര്‍. കൊയിലാണ്ടിയ്ക്കടുത്ത് കുറവങ്ങാട് എന്ന കുഗ്രാമത്തില്‍ അഞ്ചു പതിറ്റാണ്ടിനിടയില്‍ ഉണ്ടായ സാമൂഹിക ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു കൃതിയാണിത്. മലേഷ്യയിലേക്കും പിന്നീട് ഗള്‍ഫിലേക്കും നടന്ന കുടിയേറ്റങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വരുത്തിയ പരിണാമങ്ങള്‍ എന്തൊക്കെയെന്ന് അന്വേഷിക്കുന്നവര്‍ക്ക് വിവരങ്ങളുടെ ഒരു അക്ഷയഖനിയാണീ നോവല്‍.Write a review on this book!. Write Your Review about പറക്കാത്ത പക്ഷികള്‍ Other InformationThis book has been viewed by users 977 times