Book Name in English : Paranthrees Kuzhal
കാലത്തിൻ്റെ കുത്തൊഴുക്കിൽ ബോധപൂർവ്വമോ അല്ലാതെയോ വിസ്‌മരിക്കപ്പെട്ടുപോയ നിരവധി രക്തസാക്ഷികളിൽ ഒരാളാണ് മുച്ചിലോട്ട് മാധവൻ. ഒടുങ്ങാത്ത സമരവീര്യവുംപേറി ഹിറ്റ്ലറിന്‍റെ നാസിപ്പടയ്ക്കെതിരെ മാധവൻ ഫ്രാൻസിൽ നടത്തിയ പോരാട്ടം ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളിലൊന്നാണ്. മാധവൻ നടത്തിയിട്ടുള്ള ഐതിഹാസികമായ പോരാട്ടങ്ങളും അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് രാത്രിക്ലാസ്സ് നടത്തി വിപ്ലവങ്ങൾ തീർത്തതും വർത്തമാനകാലത്തിൽ എഴുതുന്നത് ഏകാധിപത്യത്തിനെതിരെ ഇങ്ങനെയും ഒരു മലയാളിയുവാവ് പോരടിച്ചിട്ടുണ്ടെന്ന് കേരളജനതയെ അറിയിക്കാനും കൂടിയാണ്.
പ്രണയത്തിനും സ്വപ്‌നങ്ങൾക്കുമിടയ്ക്ക് പോരാട്ടങ്ങൾ നടത്തുവാൻ മറക്കാതിരുന്ന മാധവന്‍റെ കഥ ഓരോ മലയാളിയും നിശ്ചയമായും അറിഞ്ഞിരിക്കണം.
ഹിറ്റ്ലറിന്‍റെ സൈന്യം വധശിക്ഷ നൽകിയ ഏക ഇന്ത്യക്കാരനായ മലയാളി മുച്ചിലോട്ട് മാധവന്‍റെ ജീവിതം നോവൽരൂപത്തിൽ ലോക സാഹിത്യചരിത്രത്തിലാദ്യമായി.Write a review on this book!. Write Your Review about പരന്ത്രീസ് കുഴൽ Other InformationThis book has been viewed by users 39 times