Book Name in English : Paschatya Sahitya Darsanam
പാശ്ചാത്യ സാഹിത്യചിന്തകളെ കാലാനുക്രമത്തില്‍ അവതരിപ്പിച്ചുകൊണ്ട് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഒരു സമഗ്രപഠനമാണ് ഈ ഗ്രന്ഥം. വ്യത്യസ്ത സാഹിത്യസൈദ്ധാന്തികരുടെ നിലപാടുകളെ താരതമ്യംചെയ്ത് അവയുടെ താത്ത്വികാടിത്തറ വിശകലനം ചെയ്യുകയും ഭാരതീയ സാഹിത്യസിദ്ധാന്തങ്ങളോട് അവയ്ക്കുള്ള ചായ്‌വുകളും വേറിടലുകളും വിവരിക്കുകയും ചെയ്യുന്ന ഈ പഠനം പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. 1962-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചതിനുശേഷം ഓരോപുതുതായി ഉണ്ടായിക്കൊണ്ടിരുന്ന സിദ്ധാന്തങ്ങളെയും വിമര്‍ശനസരണികളെയും കൂട്ടിച്ചേര്‍ത്ത് കാലികമാക്കിയിരിക്കുന്നു. സാഹിത്യപഠിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഏറ്റവും ആധികാരികമായ പഠനഗ്രന്ഥമാണിത്.Write a review on this book!. Write Your Review about പാശ്ചാത്യ സാഹിത്യദര്‍ശനം Other InformationThis book has been viewed by users 1400 times