Book Name in English : Pattam Pole
കുശലയുടെ ഓർമ്മക്കുറിപ്പുകളിലെ വീക്ഷണങ്ങളുടെ പുതുമയും ഭാഷയുടെ അഭൂതപൂർവ്വമായ ചാരുതയും എന്നെ ഏറെ അന്പര വിക്കുക മാത്രമല്ല, ഏറെ ആനന്ദിപ്പിക്കുകയും ചെയ്തു. അവർ ഇന്ന് ഇന്ത്യയിലെ എന്നല്ല. ലോകത്തുതന്നെയും ഏറെ ആദരിക്കപ്പെടുന്ന ഒരു ഭൗമശാസ്ത്രജ്ഞയാണ്. ഭൗമശാസ്ത്രമാണ് അവരുടെ ഇഷ്ട വിഷയമെങ്കിലും ഈ ബഹുമുഖപ്രതിഭയുടെ താല്പര്യം അതിൽ മാത്രം ഒതുങ്ങിനില്ക്കുന്നില്ല. അയർന്നുപറക്കുന്ന ഒരു പട്ടം പോലെ എതിർവാതങ്ങളെ അതിജീവിച്ച് ദൂരസ്ഥങ്ങളായ മണ്ഡലങ്ങളിലെത്തി. അവിടങ്ങളിലും ആധിപത്യമുറപ്പിക്കുന്നു. കുശല ഇപ്പോഴും കർമ്മ നിരയാണ്. മനീഷയ്ക്ക് ഒരു ക്ഷീണവുമില്ല. അവരുടെ പൊൻതൂലികയിലെ മഷി അല്പംപോലും ഉണങ്ങിയിട്ടുമില്ല. സത്യ അതിൽ എനിക്ക് അസൂയ തോന്നുന്നു. -ടി. പത്മനാഭൻWrite a review on this book!. Write Your Review about പട്ടം പോലെ Other InformationThis book has been viewed by users 578 times