Book Name in English : Pendinasarikal
ആർജ്ജവം മിഴിയുന്ന, ആത്മാംശം കലർന്ന ഈ കുറിപ്പുകൾ, ദിനേന നാം വായിച്ചുതള്ളുന്ന കുറിപ്പുകളിൽനിന്ന് വ്യത്യസ്തമാകുന്നത്, ഒരു നീരൊഴുക്കുപോലെ നിസ്തന്ദ്രം ഒഴുകുന്ന ഈ എഴുത്തിൽ നാം നമ്മെത്തന്നെ കണ്ടെത്തുന്നതുകൊണ്ടാണ് . സ്ത്രൈണത ഇവയിൽ അബലത്വ പരിദേവനങ്ങളായല്ല, സ്ത്രീയായിരിക്കുന്നതിന്റെ ഗഹനവും ചിലപ്പോൾ കാല്പനികവുമായ സൗന്ദര്യാനുഭൂതികളായി ഇതൾ വിരിക്കുകയാണ്. ഉൾകണ്ണ്കൂടി തുറന്നു തന്റെ ഗ്രാമജീവിതത്തിലെ ബാല്യകൗമാരയൗവനങ്ങളുടെ ഋതുഭംഗികൾ , അധ്യാപന ജീവിതത്തിലെ മറക്കാനാവാത്ത ആത്മരേഖകൾ, മലയാളത്തെ മാറോടു ചേർക്കുമ്പോഴും തമിഴിന്റെ സ്തന്യമൃത രുചികൾ മറക്കാത്ത എഴുത്തുവഴികളിൽ, മലയാളി അധികം പരിചയിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിന്റെ ജീവിതായനങ്ങളുടെ കാല്പാടുകൾ , അങ്ങനെ തെളിമലയാളത്തിന്റെ സുഭഗത മണക്കുന്ന ജീവൽരേഖകളാണിവ.
അവതാരികയിൽ ലോപാമുദ്ര പറയും പോലെ:
“ഉള്ളിലെ ലോകങ്ങൾ, പുറത്തെ ലോകങ്ങൾ, അതീന്ദ്രിയമായ അപരലോകങ്ങൾ ഇവയിലേക്കു നിയതരൂപമില്ലാതെ, ധനം അദൃശ്യമായ സ്വർണ്ണചിറകുകൾ വീശി പറക്കുന്നു, മത്സ്യകന്യകയെപ്പോലെ ഊളിയിട്ടുപായുന്നു .“
Write a review on this book!. Write Your Review about പെണ്ദിനസരികൾ Other InformationThis book has been viewed by users 186 times