Book Name in English : Penkuppayam
മഴ തേനാണ് പാലാണ് കോപ്പാണ്. -കാറ്റ് കുളിരാണ് കനവാണ് തേങ്ങയാണ്. -കുട്ടിക്കാലം സുന്ദരമാണ് സുരഭിലയാണ് മണ്ണാങ്കട്ടയാണ്. -ജീവിതം പളുങ്കാണ് പാത്രമാണ് പിണ്ണാക്കാണ്.“ എന്ന് എല്ലാ നൊസ്റ്റാൾജിക് കാല്പനികതകൾക്കും മുകളിൽ തെരുപ്പറക്കുന്ന ഒരു പെണ്ണൊരുത്തിയെ ഇരുത്തി ഈ എഴുത്തിലെങ്ങും ഞാനില്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഗൃഹാതുരതയുടെ രാഷ്ട്രീയത്തിൽനിന്നു മാത്രമല്ല, ലിംഗഭേദത്തിന്റെ രാഷ്ട്രീയത്തിൽനിന്നും കവിത ഈ സ്വാതന്ത്ര്യ പ്രഖ്യാപനം സാധിച്ചെടുക്കുന്നുണ്ട്. പെൺവീറിന്റെ എഴുത്തുകളാണ് ഈ കവിതകൾ. ഒരുത്തിയെ നോക്കുമ്പോൾ, ഒഴിമുറി, പെങ്കുപ്പായം രതിമുക്തം, ദൈവം നഗ്നനാണ്. അമ്മക്കളം, ജന്മാന്തരരഹസ്യം , അറിയുമോ നിങ്ങളെന്നെ തുടങ്ങിയ 44 കവിതകൾ.Write a review on this book!. Write Your Review about പെങ്കുപ്പായം Other InformationThis book has been viewed by users 1078 times