Book Name in English : Permachandhinte Kathakal
ആധുനിക ഹിന്ദി-ഉറുദു സാഹിത്യത്തിലെ വിരാട് രൂപമായിരുന്നു മുൻഷി പ്രേംചന്ദ്. അനുവാചകർ ’കഹാനി സമ്രാട്ട്’ എന്ന ആദരവേകിയ ഈ എഴുത്തുകാരനാണ്, അമാനുഷികതയിലും ഭ്രമാത്മകതയിലും വട്ടംചുറ്റിയ ഹിന്ദിസാഹിത്യത്തിന് റിയലിസ്‌റ്റിക് ആഖ്യാനധാര പരിചയപ്പെടുത്തുന്നത്. മണ്ണിൻ്റെ മാറിൽ കാലുറപ്പിച്ചുനിന്ന് നിന്ദിതർക്കും പീഡിതർക്കും അക്ഷരാലംബ മേകിയ അദ്ദേഹം ’പാവങ്ങളുടെ ചോരകുടിച്ച് ചീർത്തതിന്റെ പാപം കഴുകിക്കളയാൻ ഗംഗാ സ്‌നാനത്തിനു പോകുന്ന’ പ്രമാണികളെ രൂക്ഷഭാഷയാൽ ചൊടിപ്പിച്ചു. അസമത്വത്തിനും അനീതിക്കും ഇടയിൽ പൊടിച്ചുണരുവാൻ ശ്രമിക്കുന്ന മാനവികതയുടെ വിത്തുകളെ ക്കുറിച്ചാണ് ഈ പ്രേംചന്ദ് കഥകളും സംസാരിക്കുന്നത്.Write a review on this book!. Write Your Review about പ്രേംചന്ദിന്റെ കഥകൾ Other InformationThis book has been viewed by users 12 times