Book Name in English : Phoenix
പെണ്ണെഴുത്തുകളിൽ ഏറ്റവും കുറവ് തൂലിക ചലിക്കുന്ന വിഭാഗമാണ് ഫിക്ഷനുകളിലെ ത്രില്ലറുകൾ. മനുഷ്യമനസ്സിന്റെ ഗൂഢമായ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, അവരുടെ ചെറിയ മനോവ്യാപാരങ്ങളെപ്പോലും സങ്കീർണ്ണതലങ്ങളിലൂടെ സഞ്ചരിപ്പിച്ച്, വായിക്കുന്നവരുടെ മനസ്സിനെ കലുഷിതമാക്കാനുള്ള കഴിവ് വളരെ അപൂർവ്വം പെണ്ണെഴുത്തുകളിൽ മാത്രമേ കണ്ടിട്ടുള്ളൂ. അമർത്തന പരമേശ്വരന്റെ രണ്ടാമത്തെ പുസ്തകമായ ഫീനിക്സ‌് നമുക്ക് മുന്നിൽ എത്തുകയാണ്. രണ്ട് നോവെല്ലകളാണ് ഫീനിക്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ’ആത്മപർവ്വവും’ ’കസാൻഡ്രയും’. ഏറ്റവും മനോഹരമായി മനസ്സിനെ ആകർഷിക്കാനുള്ള മാന്ത്രികത അമർത്തനയുടെ ഈ നോവെല്ലകൾക്കുണ്ട്.
- വിനീത അനിൽWrite a review on this book!. Write Your Review about ഫീനിക്സ‌് Other InformationThis book has been viewed by users 347 times