Book Name in English : Poonilavin Maniyara
പൂനിലാവിന്‍ മണിയറ എന്ന ഈ പുസ്തകം നിഷ്കളങ്കതയുടെ പുസ്തകമാകുന്നു. ഗാനാസ്വാദനത്തിന്‍റെ ഉപരിപ്ലവമായ നേരംകൊല്ലി വര്‍ത്തമാനമല്ല ഇതിലുള്ളത്. പാട്ടിലൂടെ സിനിമയെ, സിനിമയിലൂടെ പാട്ടിനെ കണ്ടെത്തുന്ന, ആരും ഇതുവരെ പോയിട്ടില്ലാത്ത ഒരു വഴിയിലൂടെയുള്ള സഞ്ചാരമാണിത്. സിനിമയെ മഹത്വപ്പെടുത്തുകയും സിനിമയോടൊപ്പം തലയുയര്‍ത്തി നില്‍ക്കുകയും ചിലപ്പോള്‍ സിനിമയെക്കാള്‍ വളരുകയും ചെയ്യാറുള്ള ചലച്ചിത്രഗാനശാഖയെ സ്നേഹാദരപുരസ്സരം ഈ പുസ്തകം പരിചരിക്കുന്നു. സിനിമയും പാട്ടും തമ്മിലുള്ള ഇഴയടുപ്പത്തെപ്പറ്റി ഇത്രയേറെ നമ്മെ ഉണര്‍ത്തിയെടുക്കുന്ന മറ്റൊരു പുസ്തകവും കണ്ടതായി ഞാനോര്‍ക്കുന്നില്ല.
-റഫീക്ക് അഹമ്മദ്Write a review on this book!. Write Your Review about പൂനിലാവിന്‍ മണിയറ Other InformationThis book has been viewed by users 571 times