Book Name in English : Pothichorum Janapriya Kathakalum
കാരൂരിന്‍റെ ഇരുപത്തിമൂന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. വാദ്ധ്യാര്‍മാരുടെ പൊതുസമൂഹത്തിനറിയാത്ത നിരവധി ജീവല്‍പ്രശ്നങ്ങളിലേക്കു കടന്നുചെന്ന് ആദ്യമായി അവ ചെറുകഥകളിലൂടെ ആവിഷ്കരിച്ച് അധികാരികളുടെ നേര്‍ക്ക് ഉയര്‍ത്തിക്കാട്ടിയത് കാരൂരായിരുന്നു. അത്തരം രചനകളില്‍ ഏറ്റവും പ്രശസ്തമാണ് പൊതിച്ചോറ്. പൂവന്പഴം എന്ന കഥയാകട്ടെ സാര്‍വ്വലൗകികവും മനശ്ശാസ്ത്രപരവുമായ ഒരു വിഷയമാണ് കൈകാര്യംചെയ്യുന്നത്. ലോകകഥ എന്ന വിശേഷണമാണ് പല നിരൂപകരും പൂവന്പഴത്തിന് നല്‍കിയിട്ടുള്ളത്. യുവതിയും വിധവയുമായ ഒരു അന്തര്‍ജനവും ഒരു കൗമാരക്കാരനും തമ്മിലുണ്ടാകുന്ന ക്ഷണികമായ സ്നേഹസൗഹൃദത്തിന്‍റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് പൂവന്പഴത്തില്‍ കാരൂര്‍ ചേതോഹരമായി ചിത്രീകരിക്കുന്നത്. ചുരുക്കത്തില്‍, മലയാളകഥയെ ലോകകഥയോളമുയര്‍ത്തിയ ഒരു കഥാകാരന്‍റെ കാലാതിവര്‍ത്തിയായ കൃതി എന്ന നിലയില്‍ ഈ പുസ്തകം ശ്രദ്ധിക്കപ്പെടും.Write a review on this book!. Write Your Review about പൊതിച്ചോറും ജനപ്രിയ കഥകളും Other InformationThis book has been viewed by users 145 times