Book Name in English : Pracheena Keralasamoohavum Jaathivyavasthayum
ക്രിസ്തുവർഷം ഒന്ന്, രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലെ കേരളക്കരയെക്കുറിച്ച് സംഘംകൃതികളിൽനിന്ന് നാം മനസ്സിലാക്കുന്നു. അവയിൽ പരാമർശിക്കപ്പെടുന്ന സാമൂഹികസാഹചര്യങ്ങൾ ലഭ്യമായ വൈദേശികരേഖകളിൽനിന്നു ലഭിക്കുന്ന വിവരങ്ങളുമായി പൊരുത്തപ്പെടുന്നുമുണ്ട്. കി. ഒമ്പതാം ശതകം മുതൽ പന്ത്രണ്ടാം ശതകംവരെയുള്ള കാര്യങ്ങളെക്കുറിച്ച് ശാസനങ്ങളും ക്ഷേത്രരേഖകളും ചില വിവരങ്ങൾ നല്കുന്നുണ്ട്. ഇതിനു രണ്ടിനുമിടയിലുള്ള കാലഘട്ടം കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകളാണ്.
ആയിരം വർഷങ്ങളുടെ അടിച്ചമർത്തലും അയിത്താചരണവും മൂലം താഴേക്ക്, പിന്നെയും താഴേക്ക് നിപതിച്ചുകൊണ്ടിരുന്ന കേരളത്തിലെ സാമാന്യജനതയുടെ ജീവിതധാരയെക്കുറിച്ചുള്ള പഠനം.Write a review on this book!. Write Your Review about പ്രാചീന കേരളസമൂഹവും ജാതിവ്യവസ്ഥയും Other InformationThis book has been viewed by users 1989 times