Book Name in English : Prathimayum Kakkayum
ഒറ്റ അക്ഷരവ്യതിയാനംകൊണ്ട് അതിതീക്ഷ്‌ണമായ വിമർശനാത്മക ജാഗ്രത കഥയ്ക്കുള്ളിൽ ഒളിപ്പിക്കാൻ റഷീദിന് കഴിയുന്നുണ്ട്. ഈ കൈയടക്കവും കൈത്തഴക്കവും ആണ് റഷീദ് കുമരംപുത്തൂരിന്റെ കഥകളുടെ സഹജമായ സ്വഭാവം. കാലത്തോടും വ്യവസ്ഥിതികളോടും തന്നോടുതന്നെയും കലഹിക്കുന്ന കഥകളിൽ ഭാഷയുടെ പ്രഹരശേഷി അനന്യമായ അനുഭവമായി നിറയുന്നുണ്ട് എന്ന് പറയാതിരിക്കാനാവില്ല.
- അവതാരികയിൽ ആലങ്കോട് ലീലാകൃഷ്‌ണൻ
പുറമേ നിലാവിൻ്റെ സൗമ്യത, അകത്ത് സത്യത്തിൻ്റെ കനൽച്ചൂട് കുറച്ച് വരികളിൽ ചിന്തയുടെ വിസ്ഫോടനം തീർക്കുന്നു ഈ എഴുത്തുകാരൻ. ഇതാ മലയാള ഭാഷയിലെ ഉജ്ജ്വലമായ കുറച്ച് കഥകൾ എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ, പൂർണ്ണമായ സത്യസന്ധതയോടെ ഞാൻ വായനക്കാരോട് പറയുന്നു.
കെ.പി.എസ് പയ്യനെടംWrite a review on this book!. Write Your Review about പ്രതിമയും കാക്കയും Other InformationThis book has been viewed by users 5 times