Book Name in English : Priyappetta Yo
സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍, പ്രകാശവര്‍ഷങ്ങള്‍ക്കകലെനിന്ന് എത്തിയ അന്യഗ്രഹജീവിയുടെ കഥ. എന്നാല്‍, നാം കേട്ടിരിക്കുന്നതുപോലെ ഭൂമി ആക്രമിച്ചു കീഴടക്കി വരുതിയിലാക്കാന്‍ ആയിരുന്നില്ല ആ വിചിത്രരൂപിയുടെ വരവ്! അനന്തതയ്ക്കും അപ്പുറത്തുനിന്നുള്ള അതിഥി, ഗോപന്റെ ‘പ്രിയപ്പെട്ട യോ’ ലോഹക്കൈകളുയര്‍ത്തി നമ്മുടെ സുന്ദരഭൂമിക്ക് ഇവിടെ അഭിവാദ്യമര്‍പ്പിക്കുകയാണ്. ‘രണ്ടാം ലോക’ജീവിതവും യോയുടെ സന്ദര്‍ശനലക്ഷ്യവുമൊക്കെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ഉഷസ്സിലേക്കാണ് കുട്ടിക്കണ്ണുകള്‍ തുറിപ്പിക്കുന്നത്. ഇഹലോകത്തില്‍നിന്നു മറുലോകത്തേക്ക് ഒരു പാലം പണിയുകയാണ് കഥാകാരന്‍ ഇതില്‍.Write a review on this book!. Write Your Review about പ്രിയപ്പെട്ട യോ Other InformationThis book has been viewed by users 165 times