Book Name in English : Pularitheertham
സാധാരണമായ ആശയങ്ങളെപ്പോലും ചമൽക്കാരപൂർവ്വം അവതരിപ്പി ക്കാൻ ഋഷികേശ് ശ്രദ്ധിക്കുന്നു. പദങ്ങളോട് തികഞ്ഞ ഉത്തരവാദിത്തം പുലർത്തുന്നു. മിതത്വവും ആത്മനിയന്ത്രണവും ഈ കവിക്ക് സഹ ജമാണ്. അതിശയോക്തിയിലേക്കും അത്യുക്തിയിലേക്കും കവിത വഴു തി വീഴുന്നില്ല എന്നുറപ്പിക്കാൻ ഋഷികേശിന് സാധിക്കുന്നു.
ആത്മരതിയിൽ മുഴുകാനല്ല. സമൂഹത്തോട് ബന്ധം സ്ഥാപിക്കാനാണ് താൻ എഴുതുന്നതെന്നു കവി ഈ പ്രായത്തിൽ തന്നെ അബോധപൂർവ്വം തിരിച്ചറിയുന്നു. അതൊരു വലിയ വാഗ്ദാനമാണ്. ആ അവബോധം ജീവി തത്തെയും മനുഷ്യരെയും പ്രകൃതിയെയും പുതിയ ഊഷ്‌മളതയോടെ കാണാനും ആദരിക്കാനും പ്രേരിപ്പിക്കും.
കവിതയുടെ ഏകാന്ത വഴിയിലൂടെ സഞ്ചരിക്കാനും തൻറെ കവിത്വ സിദ്ധിയെ നിതാന്തമായ വായന കൊണ്ടും അക്ഷീണമായ സാധന കൊണ്ടും സ്‌ഫുടം ചെയ്തെടുക്കാൻ ഋഷികേശിന് കഴിയും.
ഈ വസന്താരംഭ പുഷ്‌പങ്ങളെ വരാനിരിക്കുന്ന വർണ്ണപ്പകിട്ടിൻ്റെ നാന്ദി യായി കരുതണം. അവയുടെ നൈർമല്യവും നൈസർഗ്ഗിക സൗന്ദര്യവും കാണാതിരിക്കാനോ ആസ്വദിക്കാതിരിക്കാനോ കഴിയില്ല. ഈ കവിതകൾ പ്രമേയ-വൈകാരിക സത്യസന്ധത കൊണ്ടും, ഭാഷയുടെ നിഷ്കപടത കൊണ്ടും കൽപ്പനകളുടെ നവീനത കൊണ്ടും അനുവാചകരുടെ ഹൃദ്യ മായ അഭിനന്ദനത്തിനു പാത്രമാവുന്നു. അനുഗ്രഹത്തിന് അർഹത നേടുന്നു.Write a review on this book!. Write Your Review about പുലരിതീർത്ഥം Other InformationThis book has been viewed by users 14 times