Book Name in English : Ramesh Chennithala Arinjathum Ariyathathum
ഒരു സാധാരണ വിദ്യാര്‍ത്ഥി എങ്ങനെയാണ് രാഷ്ട്രീയത്തിലെ വെള്ളിനക്ഷത്രമാകുന്നത് എന്നതിനൊരു പാഠപുസ്തകമാണ് രമേശ് ചെന്നിത്തല. ആ പുസ്തകത്തെ അടുക്കിപ്പെറുക്കി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ സി.പി. രാജശേഖരന്‍ നടത്തിയ നിരീക്ഷണങ്ങളും പഠനങ്ങളും അനുഭവങ്ങളുമാണ് ഒട്ടും അതിശയോക്തിയോ അപഭ്രംശമോ ഇല്ലാതെ ഇവിടെ വിവരിക്കുന്നത്. രാഷ്ട്രീയരചനകള്‍ വിരസമായ കാലത്ത്, ഒരു നോവല്‍ വായിക്കുന്ന പദസഞ്ചലനമാണ് ഇവിടെ സി.പി. രാജശേഖരന്‍ നടത്തിയിരിക്കുന്നത്. മുപ്പത്തിയെട്ടു വര്‍ഷത്തെ പത്രപ്രവര്‍ത്തനാനുഭവം അദ്ദേഹത്തിനു മുതല്‍ക്കൂട്ടായുണ്ട്. തട്ടും തടസ്സവുമില്ലാതെ വളരെ വേഗത്തില്‍ വായിച്ചുതീര്‍ക്കാവുന്നതാണ് ഇതിലെ ആഖ്യാനശൈലി.-ശശി തരൂര്‍വിദ്യാര്‍ത്ഥികാലഘട്ടം മുതല്‍ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ധിഷണശാലിയായ പൊതുപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ ഒരു യാത്ര.
മാദ്ധ്യമപ്രവര്‍ത്തകന്‍ സി.പി. രാജശേഖരന്‍ രചിച്ച, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജീവചരിത്രംWrite a review on this book!. Write Your Review about രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും Other InformationThis book has been viewed by users 496 times