Book Name in English : Maulana Jalaluddin Rumi Jeevithavum Kalavumm
സ്നേഹമാണെൻ്റെ ദേശമെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ച എക്കാലത്തെയും മിസ്റ്റിക് കവികളിൽ പ്രഥമ ഗണനീയനായ റൂമിയുടെ ജീവചരിത്രമാണീ കൃതി. ദിവ്യാനുരാഗിയുടെ ആത്മ താളങ്ങൾ ഇതിലൂടെ വായനക്കാരറിഞ്ഞു തുടങ്ങുന്നു. റൂമി-ശംസ് സംഗമത്തിൻ്റെ ഭിന്ന ഭാഷ്യങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ടീ കൃതിയിൽ. റൂമിയുടെ ബാല്യകാലം, യൗവനം, വിദ്യാഭ്യസം, യാത്രകൾ... എല്ലാം വായനക്കാരിൽ അറിവും അനുഭൂതിയും പകർന്നേകുമെന്നുറപ്പ്. ദീവാനെ ശംസ് തബ്രീസിലെ തെരഞ്ഞെടുത്ത പ്രണയ കവിതകളുടെ വിവർത്തനവും കൃതിയുടെ ഉൾക്കനം കൂട്ടുന്നു.Write a review on this book!. Write Your Review about മൗലാനാ ജലാലുദ്ദീന് റൂമി ജീവിതവും കാലവും Other InformationThis book has been viewed by users 1611 times