Book Name in English : Ruchiyude Nanarthangal
ആധുനിക സമൂഹത്തില്‍ രുചിക്ക് വളരെ വലിയ ഒരു സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം എന്നത് വിശപ്പടക്കാനുള്ളത് എന്നതില്‍ നിന്ന് മാറി രുചികരമായത് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. വിശക്കുമ്പോള്‍ എന്തും രുചികരമാകും എന്ന് പഴയ കാലഘട്ടത്തില്‍ പറഞ്ഞുവന്നിരുന്നത്, ആധുനിക ദശയാകുമ്പോഴേക്കും ഏറെക്കുറെ മാറിയിരിക്കുന്നു. ഇന്ന് ഭക്ഷണം വയറിന്റെ വിശപ്പടക്കാന്‍ എന്നതിലുപരി നാവിന്റെയോ, കണ്ണിന്റെയോ വിശപ്പടക്കലാണ്. പുതിയ കാലഘട്ടത്തില്‍ ഭക്ഷണമേശ അലങ്കരിക്കപ്പെടേണ്ട ഒന്നാവുന്നത് അതിന്റെ വിഭവങ്ങളാല്‍ കൂടിയാണ്.
ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത ഒരു മഹാരുചിയാണ് ജീവിവര്‍ഗത്തിന്റെയാകെ ജീവനും സംസ്‌കൃതിയും കുടികൊള്ളുന്ന മുലപ്പാല്‍ രുചി. ഈ രുചി ഹൃദയത്തില്‍ സൂക്ഷിക്കുന്ന മലയാളിക്ക് ഈ പുസ്തകം അനുഭവമാകും.Write a review on this book!. Write Your Review about രുചിയുടെ നാനാര്‍ത്ഥങ്ങള്‍ Other InformationThis book has been viewed by users 1395 times