Book Name in English : Samadarsanam
കേരളത്തിന്റെ സാംസ്കാരികജീവിതത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ഒരു കാലഘട്ടമാണ് ഡി സി ബുക്സ് പിന്നിട്ട അരനൂറ്റാണ്ട്. കാലത്തിനു മുമ്പേ സഞ്ചരിച്ച്, മലയാളി വായനയ്ക്ക് നവമായൊരു ദിശാബോധമൊരുക്കാൻ കഴിഞ്ഞു എന്നത് പ്രസാധകരെ സംബന്ധിച്ചും വായനക്കാരെ സംബന്ധിച്ചും ചെറിയ കാര്യമല്ല. വായനയും എഴുത്തും തേജോമയമാക്കിയ ഒരു കാലത്തിന്റെ സുവർണ്ണരേഖയാണ് ഈ സ്മരണിക. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാർ ഇതിൽ അണിചേരുന്നു. പത്താം വർഷത്തിൽ ’ദർശനം’ എന്ന പേരിലും ഇരുപതാം വർഷത്തിൽ ’നവദർശനം’ എന്ന പേരിലും കാലത്തിന്റെ സ്പന്ദനങ്ങൾ നിറഞ്ഞ ഓരോ സ്മരണിക ഡി സി ബുക്സ് പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ’സമദർശനം’. എഡിറ്റർ: അരവിന്ദൻ കെ.എസ്. മംഗലംWrite a review on this book!. Write Your Review about സമാദര്ശനം  Other InformationThis book has been viewed by users 25 times