Book Name in English : Samarasooryante Arunodayam
കേരളചരിത്രത്തിലെ സമരോജ‌്വലമായ ചരിത്രപഥങ്ങളിലൂടെ,
സംഘർഷാത്മകമായ ഇന്നലെകൾക്കുവേണ്ടി സമർപ്പിച്ച
ഏ.എസ്.എന്നിന്റെ ജീവിതനാൾവഴികൾ. വേലൂർ ഹൈസ്‌റ്റിലെ
കുട്ടിമാഷായും ഒളിവുജീവിതം നയിച്ചും അദ്ദേഹം തൻ്റെ
ആശയലോകത്തെ സുദൃഢതയോടെ രൂപപ്പെടുത്തി. തലപ്പിള്ളി
താലൂക്കിലെ കമ്യൂണിസ്റ്റ് പ്രവർത്തനവും സംഘടനാചുമതലകളും
ആ ജീവിതത്തെ സമരോന്മുഖമാക്കി. താൻ നെഞ്ചേറ്റിയ
പ്രസ്ഥാനത്തിനും പങ്കിലൂറിയ ആശയത്തിനുംവേണ്ടി ചെങ്കൊടിയേന്തി,
ആറു പതിറ്റാണ്ടിലേറെക്കാലം തൃശ്ശൂരിൻ്റെ രാഷ്ട്രീയ, സാമൂഹിക,
സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നു.
രാഷ്ട്രീയപ്രവർത്തനങ്ങൾക്കിടയിലും കലാപ്രവർത്തനങ്ങളെയും
ജീവിതത്തോട് ചേർത്തുനിർത്തി. ഏയെസ്റ്റെൻ എന്ന സമരസൂര്യൻ
കർമ്മമണ്ഡലങ്ങളും ഉറച്ച നിലപാടുകളും ഗ്രന്ഥകാരൻ
സത്യസന്ധമായി അടയാളപ്പെടുത്തുന്നുണ്ട്.
Write a review on this book!. Write Your Review about ഏ.എസ്.എൻ സമരസൂര്യന്റെ അരുണോദയം Other InformationThis book has been viewed by users 27 times