Book Name in English : Samrambhangal Vijayippikkam
ബിസിനസ്സുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ മേഖലകളെയും ലളിതവും ആകര്‍ഷകരവുമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. ഒട്ടനവധി ഉദാഹരണങ്ങളിലൂടെയും റിയല്‍ ലൈഫ് സ്റ്റോറികളിലൂടെയും പശ്ചാതലത്തില്‍ ആഴത്തിലുള്ള വിശകലനമാണ് ഈ പുസ്തകത്തിന്റെ സൗന്ദര്യം. ബിസനസ്സ് നടത്തുന്നവരും ബിസിനസ്സിലേയ്ക്ക് ഇറങ്ങാന്‍ താല്പര്യപ്പെടുന്നവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമായി ഇതിനെ മാറ്റുന്ന ഘടങ്ങള്‍ നിരവധിയാണ്. ലാഭകരമായ ഒരു ബിസിനസിന്റെ ആശയം എങ്ങനെ കണ്ടെത്താം? ബിസിനസ് നടത്തിപ്പിനു വേണ്ട ഫണ്ട് എങ്ങനെ സമാഹരിക്കാം? പുതിയൊരു ബിസിനസിന് എങ്ങനെ തുടക്കമിടാം? എങ്ങനെ ഒരു ബിസിനസിനെ മുന്നോട്ടു നയിക്കാം, വളര്‍ത്താം? മുതലായ ഒട്ടനവധി കാര്യങ്ങളാണ് ഇതിലെ അധ്യായങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എങ്ങനെ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുത്ത് വര്‍ഷങ്ങളോളം സുസ്ഥിരമായി നിലനിര്‍ത്താം, സാമ്പത്തിക മാന്ദ്യവും മറ്റ് പ്രതിസന്ധികളും എങ്ങനെ നേരിടാം, ഭാവി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാതെ തന്നെ എങ്ങനെ ചെലവുകള്‍ വെട്ടിച്ചുരുക്കാം തുടങ്ങിയവ യഥാര്‍ത്ഥ അനുഭവകഥകളുടെ പശ്ചാത്തലത്തില്‍ വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.Write a review on this book!. Write Your Review about സംരംഭങ്ങള്‍ വിജയിപ്പിക്കാം Other InformationThis book has been viewed by users 1505 times