Book Name in English : Sangeethakeralam
കേരളത്തിന്റെ നൂറു വർഷത്തെ സംഗീതചരിത്രമാണ് ഈ പുസ്തകം. പ്രാദേശികവും ഗോത്രപരവുമായ നമ്മുടെ സംഗീതപാരമ്പര്യത്തെ സംക്ഷിപ്തമായി അടയാളപ്പെടുത്തുന്നു ഈ ഗ്രന്ഥം. സംഗീതകേരള മെന്നത് ക്ഷേത്രകലയുമായും നടനകലയുമായും ബന്ധപ്പെട്ടിരിക്കുന്നു. സംഗീതത്തിന്റെ ഗോത്ര പാരമ്പര്യം ക്ലാസ്സിക്കൽ സംഗീതത്തിൽ എങ്ങനെ ഉൾചേർന്നിരിക്കുന്നു ലയിച്ചിരിക്കുന്നുവെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഭക്തിനിർഭരമായ സംഗിതത്തിന്റെ താളം ഇതിലുണ്ട്. സോപാനസംഗീതം, കർണാടിക് സംഗീതം, പോപ്പുലർ സംഗീതം, രബീന്ദ്രസംഗീതം, റേഡിയോസംഗീതം, സിനിമ–നാടക സംഗീതം ഇവയൊക്കെ ഈ ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയമാണ്.
സംഗീത വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ആസ്വാദകർക്കും ഒരുപോലെ പ്രയോജനകരമാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about സംഗീതകേരളം Other InformationThis book has been viewed by users 99 times