Book Name in English : Sankara Guruvum Sishyanmarum
രാജഗുരുവായ ശങ്കരഗുരുവിൻ്റെ ശിഷ്യന്മാരാണ് ശുംഭനും ശംഭനും ഡിംഭനും. ചിറ്റമ്മയുടെ ശല്ല്യം സഹിക്കാൻ കഴിയാതെ നാടും ദേശവും വിട്ട മൂന്ന് സഹോദരന്മാർ. ശങ്കരഗുരു അവരെ ശിഷ്യന്മാരാക്കുകയായിരുന്നു.
മഹാ മണ്ടന്മാരായിരുന്നു മൂവരും. പക്ഷെ, അദ്ഭുതം! അവർ കാട്ടുന്ന മണ്ടത്തരങ്ങൾ എല്ലാം വൻ വിജയങ്ങളായി മാറി. ചന്ദ്ര മഹാരാജാവിനും പ്രജകൾക്കും പ്രിയങ്കരരായി മണ്ടന്മാർ മാറി.
എന്നാൽ അവർക്ക് രണ്ട് കൊടും ശത്രുക്കളുണ്ടായിരുന്നു. കൊട്ടാരം കവി ശർമ്മാജിയും കൊട്ടാരം വൈദ്യൻ ശിങ്കവേലനും.
ഇരുവരും ആഞ്ഞുപിടിച്ചു. പക്ഷെ, മണ്ടന്മാരുണ്ടോ വീഴുന്നു..... ഓരോ സന്ദർഭത്തിലും അവർ വിജയം കൊയ്യുകയായിരുന്നു.Write a review on this book!. Write Your Review about ശങ്കരഗുരുവും ശിഷ്യന്മാരും Other InformationThis book has been viewed by users 7 times