Book Name in English : Sareerathinte Samoohikabhavanakal
മലയാളിസ്ത്രീയുടെ ദൈനന്ദിനജീവിതത്തെയും വിമോചനകാമനയെയും മുൻനിർത്തിയുള്ള വിചാരങ്ങൾ. സംസ്കാരത്തിന്റെ ചിഹ്നവ്യവസ്ഥകൾ എങ്ങനെ ലിംഗഭേദത്തെയും ലിംഗവിവേചനത്തെയും സാധൂകരിക്കുന്നു എന്നു വിശദീകരിക്കുന്നു. ഒപ്പം ദ്വന്ദ്വങ്ങൾക്കപ്പുറം ശരീരങ്ങളുടെ പ്രകടനീയതയെ മനസ്സിലാക്കാനും ശ്രമിക്കുന്നു. ഭൗതികമായ അവകാശപ്പോരാട്ടങ്ങളുടെ വിളനിലവും അദ്ധ്വാനത്തിൻറെ ഇടവും എന്നതിലുപരി കാമനകളുടെ ആധാരവും ഇടനിലയും അതിജീവനവുമായി ശരീരം പ്രവർത്തിക്കുന്നതെങ്ങനെ എന്നാണ് ഈ കൃതി ചിന്തിക്കുന്നത്. ചുരിദാർ, ഫാഷൻ, സ്വർണം, ഇലസ്ട്രേഷൻ, സമയം, രുചി, പെൺടോറ്റ്. സ്പർശം. ലെഷർ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ചരിത്രപരവും സമകാലികവുമായ അടരുകളിലൂടെ സഞ്ചരിച്ചുകൊണ്ടു വിശകലനം ചെയ്യാനുള്ള ശ്രമം ഇതിലുണ്ട്. കേരളത്തിലെ സംസ്കാരപഠനത്തിനു പുതിയ മുഖം നൽകുന്ന കൃതി.Write a review on this book!. Write Your Review about ശരീരത്തിന്റെ സാമൂഹിക ഭാവനകള്‍ Other InformationThis book has been viewed by users 950 times