Book Name in English : Sargathmakatha Antharika Sakthikale Unarthuka
സമൂഹത്തിനെതിരെ കലാപമുയർത്താൻ സർഗ്ഗാത്മകതയുള്ള വ്യക്തിക്കുമേൽ തുടർച്ചയായ സമ്മർദമുണ്ടാകുന്നു. പക്ഷെ, ഇന്നത്തെ ലോകത്തിൽ, പുതിയ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനുള്ള ശേഷി, കോർപ്പറേറ്റ് മേധാവി മുതൽ നാട്ടിൻപുറത്തെ വീട്ടമ്മ വരെയുള്ള എല്ലാവരിൽനിന്നും ആവശ്യപ്പെടുന്നു. ജീവിതത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണപ്പെട്ടിയിൽ പക്ഷെ തങ്ങളുടെ മാതാപിതാക്കളിൽനിന്നും അദ്ധ്യാപകരിൽനിന്നും ഭൂതകാലത്തിൽ പഠിച്ചത് മാത്രമാണുള്ളത്. ഇതവരുടെ ബന്ധങ്ങൾക്കും അവരുടെ തൊഴിലിനും വലിയ ചേതമുണ്ടാക്കുന്നുണ്ട്. അനുകരണത്തിൽനിന്നും നിയമബന്ധിത പെരുമാറ്റത്തിൽനിന്നും മോചനം നേടുന്നതിനായി, നമ്മളെയും നമ്മുടെ ശേഷികളെയും കുറിച്ചുള്ള സമീപനങ്ങളിൽ തീവ്രമായ മാറ്റം ആവശ്യമായി വരുന്നു. തങ്ങളുടെ ജീവിതത്തിൽ സർഗ്ഗശക്തിയും വിനോദവും വഴക്കവും കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കുള്ള കൈപ്പുസ്‌തകമാണ് ’സർഗാത്മകത: ചട്ടക്കൂടിന് പുറത്തേക്ക് ചിന്ത വ്യാപിപ്പിക്കുന്നതിനും തീർച്ചയായും അവിടെ ജീവിക്കുന്നതിനും സഹായിക്കുന്ന ഗ്രന്ഥമാണിത്.Write a review on this book!. Write Your Review about സര്‍ഗ്ഗാത്മക ആന്തരിക ശക്തികളെ ഉണര്‍ത്തുക Other InformationThis book has been viewed by users 30 times