Book Image
  • Selected Books of Sunil Parameshwaran 2
  • back image of Selected Books of Sunil Parameshwaran 2

Selected Books of Sunil Parameshwaran 2

സുനില്‍ പരമേശ്വരന്‍

Selected Books of Sunil Parameshwaran 2
Following are the 5 items in this package
Printed Book

Rs 1,100.00
Rs 990.00

1)  അഃധർമ്മഭാരതം by സുനില്‍ പരമേശ്വരന്‍

Rs 200.00
Rs 180.00
നമ്മുടെ കർമ്മങ്ങളിൽ എപ്പോഴും ഒരു ശരിയുണ്ടാവണം, അത് സ്വന്തം മനസാക്ഷിയുടെ ശരിയാവണം അങ്ങനെയെന്നാൽ കാലം നമ്മിൽ തെറ്റെന്നു കരുതുന്നതെല്ലാം കാലം തന്നെ ശരിയെന്നു തെളിയിക്കുന്ന അവസരങ്ങളുമുണ്ടാകും.
നീചൻ, അഹങ്കാരി, സ്വാർത്ഥമോഹി, കുടിലബുദ്ധി എന്നൊക്കെ ഒട്ടനവധി ‘ബഹുമതികൾ’ക്കർഹനായ ദുര്യോധനന്റെ തികച്ചും വ്യത്യസ്തമായ വ്യക്തിത്വം അനാവരണം ചെയ്യുന്ന നോവൽ ആഖ്യായനം. ധർമ്മാധർമ്മങ്ങളുടെ. ശരിതെറ്റുകളുടെ വിചിന്തനങ്ങൾ നടക്കുന്ന മനസ്സിന്റെ നേർക്കാഴ്ചയാണീ കൃതി.
എല്ലാം ദൈവനിശ്ചയമെന്നും, വിധിയെന്നും കരുതി തന്റെ ദുരനുഭവങ്ങൾക്കും അവയുടെ കാരണഭൂതർക്കും ഒഴിവ് നൽകുന്ന മനസ്സ്. ദുര്യോധനന്റെ ശരികളെ കാലം തിരിച്ചറിയുന്നത് സഹസ്രാബ്ദങ്ങൾക്കിപ്പുറത്ത് നിന്ന് വീക്ഷിക്കുമ്പോഴാണ്.
അധികാര ദുർമോഹിയായ, ഹൃദയശുദ്ധിയില്ലാത്ത നീചനാണോ കൗരവനായകൻ? കുരുക്ഷേത്രമെന്ന മഹായുദ്ധത്തിന് കാരണക്കാരൻ യഥാർത്ഥത്തിൽ ദുര്യോധനനാണോ? കൗരവ-പാണ്ഡവ യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, യുദ്ധം ഒഴിവാക്കാൻ ദുര്യോധനൻ നടത്തിയ അണിയറനീക്കങ്ങൾ തുടങ്ങിയ ജിജ്ഞാസാഭരിതമായ കഥാമുഹൂർത്തങ്ങൾ ഈ നോവലിന് ചാരുത പകരുന്നു.

വിഖ്യാത മാന്ത്രിക നോവലിസ്റ്റ് സുനിൽ പരമേശ്വരന്റെ തൂലികത്തുമ്പിൽനിന്നും ഇതൾവിരിഞ്ഞ ഹൃദയഹാരിയായ പൗരാണിക അവലോകന കൃതി.
അഃധർമ്മഭാരതം

2)  മണികർണിക by സുനില്‍ പരമേശ്വരന്‍

Rs 180.00
Rs 162.00
നീലസർപ്പങ്ങൾ മയങ്ങുന്ന താഴ്‌വരയുടെ രണ്ടാം പതിപ്പ്‌

ഹിമാലയ സാനുക്കളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇടിഞ്ഞു പൊളിഞ്ഞ ദേവീക്ഷേത്രത്തിന്റെ തകർന്ന വിഗ്രഹത്തിൽ അഭയം പ്രാപിച്ച നാഗകന്യകയുടെയും ഒരു യുവസന്യാസിയുടെയും തീക്ഷ്ണപ്രണയത്തിന്റെയും പ്രതികാരത്തിന്റെയും യഥാർത്ഥ കഥയുടെ നോവൽ ആവിഷ്കാരം.
‘കാളിദാസാ!’ കാതുകളിൽ മണികർണികയുടെ മധുരശബ്ദം.
‘നീ പറഞ്ഞതൊക്കെ ശരിയാണ്. നിന്റെ തപസ്സിന്റെ ശക്തി കഴിഞ്ഞ ജന്മത്തിൽത്തന്നെ തിരിച്ചറിഞ്ഞവളാണ് ഞാൻ. ഒരു സ്ത്രീ ആഗ്രഹിക്കുന്നത് പുരുഷന്റെ ഭ്രമിപ്പിക്കുന്ന സൗന്ദര്യമല്ല. അവന്റെ ഇച്ഛാശക്തിയാണ്. അവന്റെ ശരീരം നശിക്കുന്നതാണെന്നും പ്രാണൻ മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും അറിഞ്ഞുകൊണ്ട് നിന്റെ പ്രാണനെ പല ജന്മങ്ങളായി പിന്തുടരുന്നവളാണ് ഞാൻ.’
മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ‘മണികർണിക’ എന്ന പേരിലും പിൽക്കാലത്തു “നീലസർപ്പങ്ങൾ മയങ്ങുന്ന താഴ്വര’ എന്ന പേരിൽ പ്രസിദ്ധീകരിച്ച നോവലിന്റെ രണ്ടാം പതിപ്പ്. സംഭവബഹുലമായ ജീവിതത്തിന്റെ അപ്രതീക്ഷിത മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന കൃതി.
‘ശത്രുവിന്റെ ശക്തിയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ശത്രു പെണ്ണാണെങ്കിൽ കേമം. ഇവളെ ഞാൻ രക്ഷിക്കും. ഇവൾ രണ്ടാം ജന്മം പോലെ ഉയർത്തെഴുന്നേൽക്കും. ശത്രുവിനോട് പൊരുതുന്നത് എനിക്ക് ആനന്ദമാണ്… തോൽക്കുകയാണെങ്കിൽ പോലും.’
നോവൽ സാഹിത്യത്തിൽ തന്റെ മാന്ത്രിക രചന കൊണ്ട് പുതിയ മാനം സൃഷ്ടിച്ച നോവലിസ്റ്റ് സുനിൽ പരമേശ്വരന്റെ മലയാളത്തിലെ ആദ്യത്തെ നാഗപ്രേത മാന്ത്രിക നോവൽ
മണികർണിക

3)  മജ്ജയും മാംസവും പിന്നെ ഹിമാലയവും by സുനില്‍ പരമേശ്വരന്‍

Rs 120.00
Rs 108.00
ഓരോ ഹിമാലയ യാത്രയും ഓരോ വേദങ്ങളും ഉപവേദങ്ങളുമാണ് മജ്ജയും മാംസവും പിന്നെ ഹിമാലയവും സഞ്ചാര സാഹിത്യ കൃതികളില്‍ ഉണ്ടാകുന്ന സ്ഥിരം അതിഭാവുകത്വങ്ങളില്ലാതെ സമുച്ഛമായ ഗംഗ പോലെ ഒഴുകുന്ന കാവ്യത്മകമായ കൃതി.
മജ്ജയും മാംസവും പിന്നെ ഹിമാലയവും

4)  മാ മന്ദിരത്തിലെ മരണമൊഴികള്‍ by സുനില്‍ പരമേശ്വരന്‍

Rs 350.00
Rs 332.00
കുറ്റാന്വേഷണ സാഹിത്യത്തില്‍ വേറിട്ട സര്‍ഗ്ഗവൈഭവം അതി നീഗൂഢമായ രചനാ രീതി.
മാ മന്ദിരത്തിലെ മരണമൊഴികള്‍

5)  കുനൂര്‍ മഠം by സുനില്‍ പരമേശ്വരന്‍

Rs 280.00
Rs 266.00
ഭൗതിക ഭ്രാന്തതയുടെ ഭ്രമാത്മകമായ അവസ്ഥയിലേയ്ക്ക് ചില നിഗൂഢശക്തികൾ എടുത്തെറിയപ്പെട്ടപ്പോൾ, പ്രപഞ്ചത്തിൽ മറഞ്ഞിരുന്ന അവരുടെ പൈശാചിക സാന്നിദ്ധ്യങ്ങൾ മനുഷ്യന്റെ മുഖപടമണിഞ്ഞ് കാമ, ക്രോധ, മോഹാദികളിലെ ഉന്മാദാവസ്ഥയിലെത്തിച്ചേരുന്നു. അപ്പോൾ മനുഷ്യജന്മങ്ങൾക്ക് നഷ്ടപ്പെട്ടുപോകുന്നു അവരുടെ ജീവിതം. രതിയും പ്രതികാരവും പൂർവ്വജന്മദാഹങ്ങളും കെട്ടുപിണഞ്ഞ, മാന്ത്രികതയുടെ മാസ്‌മരവലയം സൃഷ്ടിക്കുന്ന സുനിൽ പരമേശ്വരന്റെ മറ്റൊരു കൃതി.
കുനൂര്‍ മഠം
Write a review on this book!.
Write Your Review about Selected Books of Sunil Parameshwaran 2
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1011 times

Customers who bought this book also purchased