Book Name in English : Shirolikhitham
“വിനയൻ സാവകാശം സുഷമയോട് പറഞ്ഞുതുടങ്ങി. ഇവിടെനിന്ന് ഇറങ്ങിപ്പോയ ആ നശിച്ച പ്രഭാതം മുതലുള്ള സംഭവങ്ങൾ ഓരോന്നായി. ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്ന കുറച്ചുപേരുടെ ജീവിതങ്ങളെക്കുറിച്ചും. ഒരു സാന്ത്വനത്തിനെന്ന പോലെ അയാൾ സുഷമയുടെ തോളിൽ തലചേർത്തു. അയാളുടെ കണ്ണുനീർ സുഷമയുടെ വസ്ത്രത്തിൽ നനവുപടർത്തി. ആശ്വസിപ്പിക്കാനെന്നവണ്ണം വിനയൻ്റെ വലുതുകരം സുഷമ തൻ്റെ മടിയിലേക്കെടുത്തുവച്ചു. നിലാവ് മങ്ങിയില്ല. മേഘമറവിൽ നിന്നും പുറത്തുവന്ന ചന്ദ്രൻ തെളിമയോടെ നിന്നു. അപ്പോൾ ആരോ ചോദിക്കുന്നതുപോലെ വിനയനു തോന്നി. അടുത്ത പൗർണമിക്ക് എവിടെയായിരിക്കും....“
ശോകാന്ത സ്വഭാവത്തെ മാറ്റി സ്നേഹസംഗമത്തിലേക്കു കൊണ്ടുവരുന്നതിലാണ് ഹുസൈർ മുഹമ്മത് താത്പര്യമെടുക്കുന്നത്. അദ്ദേഹം ജീവിതത്തിൻറെ കയ്പേറിയ അനുഭവങ്ങളോടു മമതയോടെ പെരുമാറുകയാണ്. മുറിവുകളിൽ ഔഷധലേപനം പുരട്ടുകയാണ്. ഈ നോവലിൻ്റെ ഒടുവിൽ ആ സമീപനം കാണാം.Write a review on this book!. Write Your Review about ശിരോലിഖിതം Other InformationThis book has been viewed by users 68 times