Book Name in English : Shoonyamaya Irippitam
ധർമ്മപദം : ശരിയായ ജീവിത രീതി. സൂര്യൻ പ്രകാശിക്കുന്ന കൊടുമുടികളിൽ നിന്നുകൊണ്ട് ബുദ്ധന്മാർ സംസാരിക്കുന്നു. നിങ്ങൾ ഇരുളടഞ്ഞ താഴ്വരകളിൽ താമസിക്കുന്നു. അവർ വെളിച്ചത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങൾ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അവർ കണ്ണുകളെക്കുറിച്ച് പറയുന്നു. നിങ്ങൾക്ക് കാലം മാത്രമേ അറിയൂ... ആ വിടവ് ഒരിക്കലും ബന്ധിപ്പിക്കാനാവാത്തതാണ്. നിങ്ങൾ ബുദ്ധനായിത്തീരുന്നില്ലെങ്കിൽ ആ വിടവ് അങ്ങനെതന്നെ അവശേഷിക്കും. ദൈവത്തെ ഭയപ്പെടേണ്ട യാതൊരാവശ്യവുമില്ല. ദൈവമെന്നാൽ കേവലം സമഗ്രത മാത്രമാണ്. നാം അതിന്റെ അംശമാണ്; അംശത്തിന് പൂർണ്ണതയെ ഭയപ്പെടേണ്ട കാര്യമെന്ത്? പൂർണ്ണത ഭാഗത്തെ കാക്കുന്നു. പൂർണ്ണത ഭാഗത്തെ സ്നേഹിക്കുന്നു. കാരണം ഭാഗത്തെ കൂടാതെ പൂർണ്ണത പൂർണ്ണതയാവുകയില്ല. അതിന് അംശത്തെക്കുറിച്ച് അശ്രദ്ധനാകാൻ കഴിയില്ല. ഇതറിഞ്ഞുകൊണ്ട് ഒരുവൻ വിശ്വസ്തനാവുന്നു. ഇതറിഞ്ഞുകൊണ്ട് ഒരുവൻ പൂർണ്ണതയാൽ സ്വന്തമാക്കപ്പെടാൻ അനുവദിക്കുന്നു. ഇതറിയുമ്പോൾ ഒരാൾ എല്ലാ ഭയത്തെയും ഉപേക്ഷിക്കുന്നു. അയാൾ ആത്മസമർപ്പണം ചെയ്യുന്നു.Write a review on this book!. Write Your Review about ശൂന്യമായ ഇരിപ്പിടം Other InformationThis book has been viewed by users 2798 times