Book Name in English : Sletil Varacha Sandhyakal
ഖത്തറിലേക്ക് ജോലി തേടിപ്പോയ മലയാളി ഖത്തറിൻ്റെ ആകാശത്തെക്കു റിച്ചും അവിടെ വിരിയുന്ന മഴവിൽ നിറങ്ങളും അറേബ്യൻ സംസ്കാരങ്ങ ളെക്കുറിച്ചും അനുഭവിച്ചറിഞ്ഞ കുറിപ്പുകളാണ് ഈ പുസ്‌തകം. ഏറ്റവും ആധുനികമായ സംസ്‌കാരത്തിൻ്റെ ഉറവിടമാണ് ആ ഭൂമിയെന്ന് സാക്ഷ്യ പ്പെടുത്തുന്നു. പുസ്‌തകങ്ങളുടെയും കടലിന്റെയും ആകാശത്തിന്റെയും വർണ്ണപ്പകിട്ടാർന്ന ജീവിതത്തിന്റെ സംഗീതസാന്ദ്രമായ അനുഭവം ഹൃദ്യ മായ ഭാഷയിൽ നമ്മെ അനുഭവിപ്പിക്കുന്നു. ഒരു പ്രവാസ ജീവിതത്തിന്റെ അന്യവൽക്കരണമല്ല ഒരു സംസ്‌കാരത്തോട് ഉൾച്ചേർന്ന ജീവിതശൈ ലിയെ ആണ് ഈ പുസ്‌തകം പിന്തുടരുന്നത്.
അറേബ്യയിൽ പെയ്യുന്ന മഴയെക്കുറിച്ച്, മഴയെത്തുംമുമ്പ് ഹുദ്‌ഹുദ് പക്ഷി യുടെ വരവിനെക്കുറിച്ച്, കൊടുംവേനൽ കടന്നെത്തുന്ന തണുപ്പിനെക്കു റിച്ച് പെരുമഴക്കാലംപോലെ തകർത്തുപെയ്യുകയാണ് വാക്കുകൾ.
മുസ്‌ലിംസംസ്ക്‌കാരത്തിൻ്റെ വിഭിന്നമായ വശങ്ങളെ ഈ പുസ്‌തകം പരിച യപ്പെടുത്തുന്നു.
മലയാളത്തിലെ ചില കഥകളെയും കഥാപാത്രങ്ങളെയും താരതമ്യം ചെയ്യുന്ന കാരിക്കേച്ചർ രചനകളും ഇതിൻ്റെ ഉള്ളടക്കമാണ്. ഗൾഫിലെ അലിയ പ്രവാസികൾ കാണാത്ത കാഴ്‌ചകളും കഥകളുമാണ് ഇതുനിറയെ
Write a review on this book!. Write Your Review about സ്റ്റേറ്റിൽ വരച്ച സന്ധ്യകൾ Other InformationThis book has been viewed by users 18 times