Book Name in English : Snehikyan Oru Kalam
തരള ഹൃദയങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള രചനാവൈഭവം കെ.കെ.സുധാകരന് സ്വന്തം. ലളിതമായ ആഖ്യാനത്തിലൂടെ വിചിത്രമായ മനോഘടനയിലേക്ക് ഈ നോവൽ കടന്നുചെല്ലുന്നു. സ്നേഹത്തിന്റെ ഇഴയടുപ്പത്തിൽ ബന്ധങ്ങൾക്ക് അവാച്യമായ അനുഭൂതിയാണ് ഈ നോവൽ ഏകുന്നത്. വേദനയും വിരഹവും കൂടിച്ചേരലുമൊക്കെ ജീവിതത്തിൻ്റെ മുഹൂർത്തങ്ങളാകുമ്പോഴും, ജീവിക്കാൻ പ്രേരിപ്പിക്കുന്നൊരു കൈത്തിരിവെട്ടം, നോവലിസ്റ്റ് കരുതിവയ്ക്കുന്നു. അനുരാഗത്തിന്റെ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങൾ കുട്ടിക്കൊണ്ടുപോകുന്നത് എവിടേക്കാണ്..? സുഘടിതമായ ആൾമാറാട്ടത്തിൻ്റെയും പ്രണയത്തിന്റെയും കഥയാണിത്.. കഥാപാത്രങ്ങളെ നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാവാം. ഈ നോവൽ വായിക്കുകതന്നെ വേണം. ജനപ്രിയ നോവൽ ചക്രവർത്തിയായ കെ. കെ. സുധാകരൻ്റെ ഹൃദയഹാരിയായ നോവൽ.Write a review on this book!. Write Your Review about സ്നേഹിക്കാൻ ഒരു കാലം Other InformationThis book has been viewed by users 7 times