Book Name in English : Sreemad Bhagavathakathakal Kuttikalkku
പതിനെട്ട് പുരാണങ്ങളിൽ അഗ്രസ്ഥാനം അലങ്കരിക്കുന്ന ശ്രീമദ് ഭാഗവതത്തിന്റെ തത്ത്വദീപ്തമായ സത്യസാരാംശങ്ങൾ അനുവാചകൻ്റെ അകംപൊരുളിനെ ജ്ഞാന പ്രകാശത്തിലേക്ക് ആനയിക്കും എന്ന കാര്യത്തിൽ സംശയമില്ല. കുട്ടികളിൽ ശീല ശുദ്ധിയുണ്ടാക്കി അവരുടെ അപഗ്രഥനശക്തിയും ധീഷണശേഷിയും വർദ്ധിപ്പിച്ച് ആത്മാവിന്റെ അർത്ഥതലങ്ങളിലേക്കുള്ള ജ്ഞാനയാനത്തിലേക്ക് അവരെ നിർബന്ധിക്കുന്ന ഗുണപാഠങ്ങളാണ് ഭാഗവതത്തിലെ കഥകൾ ഓരോന്നുംതന്നെ. പ്രതിഭാധനനായ ശ്രീ കടത്തനാട്ട് പത്മനാഭവാരിയരുടെ ലളിതസുഭഗമായ ഭാഷാശൈലിയും ആഖ്യാനരീതിയും അനുഗ്രഹീത കലാകാരൻ രഘുവിന്റെ രേഖാചിത്രങ്ങളും ഈ ഗ്രന്ഥത്തിന്റെ മാറ്റ് കൂട്ടുന്നു.Write a review on this book!. Write Your Review about ശ്രീമദ് ഭാഗവതകഥകൾ കുട്ടികൾക്ക് Other InformationThis book has been viewed by users 106 times