Image of Book ശ്രീമദ് ഭാഗവത മഹാപുരാണം സംജ്ഞാ സംഗ്രഹം
  • Thumbnail image of Book ശ്രീമദ് ഭാഗവത മഹാപുരാണം സംജ്ഞാ സംഗ്രഹം
  • back image of ശ്രീമദ് ഭാഗവത മഹാപുരാണം സംജ്ഞാ സംഗ്രഹം

ശ്രീമദ് ഭാഗവത മഹാപുരാണം സംജ്ഞാ സംഗ്രഹം

ISBN : 9780000159908
Language :Malayalam
Edition : 2022
Page(s) : 436 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 600.00
Rs 570.00

Book Name in English : Sreemath Bhagavatha Mahapuranam Samjana Sangraham

ഭഗവത്കഥാവർണ്ണന പ്രധാനമായ സ്‌തുതികൾക്ക് പ്രാമുഖ്യം നൽകുന്ന ശ്രീമത് ഭാഗവതമഹാപുരാണം ജ്ഞാനികൾക്കും കർമ്മികൾക്കും മുമുക്ഷുക്കൾക്കും വിഷയികൾക്കും ഭക്തന്മാർക്കും ഒരു ഫോലെ മനഃശാന്തി പ്രദായകമാണ്. ഭക്തിസാന്ദ്രതകൊണ്ടും അവതരണഭംഗികൊണ്ടും ഭാഗവതം മറ്റുപുരാണങ്ങളെ അതിശയിയ്ക്കുന്നു. ഇക്കാരണം കൊണ്ടാകാം ബ്രഹ്മശ്രീ വടശ്ശേരി ഹരിനമ്പൂതിരി ഭാഷാന്തരീകരണത്തിന് ഭാഗവതപുരാണം തന്നെ തിരഞ്ഞെടുത്തതെന്നു തോന്നുന്നു. പതിനെട്ടായിരം ശ്ലോകങ്ങളുള്ള ഭാഗവതപുരാണം തർജ്ജമചെയ്യുന്നത് എളുപ്പമല്ല. മറ്റുപുരാണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പുരാണത്തിലെ ഭാഷാശൈലി പണ്ഡിതോചിതമാണ്. ശ്രീഹരിയുടെ ഇച്ഛാശക്തിയും ഭാഗവതാവഗാഹവും അഭിനന്ദനീയമാണ്. അധ്യാത്മരാമായണം (ബലഭാഷിതം), ദേവീമാഹാത്മ്യം ഭാഷ എന്നീ കൃതികളിലൂടെ ശ്രീഹരി വായനക്കാർക്ക് പ്രിയങ്കരനായിരിക്കുന്നു.

അതീവസുന്ദരമായ ഈ പരിഭാഷ മൂലഗ്രന്ഥത്തെപ്പോലെ തന്നെ ഭക്തിസാന്ദ്രമാണ്. ഭാഗവത ത്തിന്റെ ജീവൻ അതിലെ സ്‌തുതികളാണല്ലൊ സ്‌തുതികളുടെ പരിഭാഷ വളരെ ആകർഷകവും ലളി തവുമാണ്.

ഭക്തനായ് നാമം സദാ ജപിച്ചീടുവാൻ ദുഷ്‌കർമ്മവാസന തീർത്തും നശിയ്ക്കുവാൻ അന്ത്യകാലേ തവ രൂപം സ്‌മരിക്കുവാൻ സാഷ്‌ടാംഗം വീണു നമിയ്ക്കുന്നു ഞാൻ പ്രഭോ തൃതീയസ്കന്ധത്തിലുള്ള ബ്രഹ്മസ്‌തുതിയിലെ ഈ വരികൾ വായിയ്ക്കുമ്പോൾ ഭക്തകവി പൂന്താനം നമ്പൂതിരിയുടെ കവനശൈലിയാണ് ഓർമ്മവരിക. ഭാഗവതത്തിലെ പത്തും പതിനൊന്നും സ‌ന്ധങ്ങൾ പ്രത്യേകം പരാമർശിക്കപ്പെടേണ്ടവയാണ്. കാരണം കാവ്യഭംഗിയും ഗാംഭീര്യവും ഒത്തി ണങ്ങിയ സ്‌കന്ധങ്ങൾ വിരളമാകണം. ശ്രീഹരി ഈ സ്‌കന്ധങ്ങളും അനായാസം പരിഭാഷപ്പെടുത്തി കണ്ടപ്പോൾ അത്ഭുതം തോന്നി. ഏതുഭാഗം ഉദ്ധരിച്ചാലും അവയെല്ലാം ഉത്തമദൃഷ്‌ടാന്തങ്ങളാണ്.

ഭ്രമദഗീതത്തിലെ ഉളളിൽ തട്ടുന്ന, ഹരിയുടെ, നാല് വരികൾ നോക്കു ഗോപി മനം കട്ട ശ്രീപതേ യാദവാ ഗോകുലനാഥനാം ഗോവിന്ദ സുന്ദരാ ഗോക്കളെ മേയ്ക്കുന്ന ഗോപികൾ ഞങ്ങളെ ഗോലോക കൃഷ്‌ണാ സ്വ ധാമത്തിലേറ്റണേ.

പരിഭാഷയിൽ ഒരിക്കലും കാണാൻ പാടില്ലാത്ത അക്ഷന്തവ്യമായ ഒരു തെറ്റും ഇതിൽ കാണാൻ സാധിയ്ക്കുകയില്ല. ശ്രീഹരിയുടെ കാവുനിർമ്മാണപാടവം പൂർവ്വാധികം വർദ്ധിച്ചുകാണുന്നതിൽ സന്തോഷമുണ്ട്. മലയാളികൾ പ്രത്യേകിച്ച് ഭക്തന്മാരും ഭാഗവതോപാസകരും സജ്ജനങ്ങളും ഈ ഗ്രന്ഥത്തെ സസന്തോഷം സ്വീകരിക്കും. ഇത്തരം കൃതികൾ എഴുതാൻ ശ്രീഹരിയെ ഇനിയും സർവ്വേശ്വരൻ അനുഗൃഹിയ്ക്കട്ടെ. സജ്ജനങ്ങൾക്കായി ഈ ഗ്രന്ഥം സാദരം അവതരിപ്പിയ്ക്കുന്നു.
Write a review on this book!.
Write Your Review about ശ്രീമദ് ഭാഗവത മഹാപുരാണം സംജ്ഞാ സംഗ്രഹം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 80 times

Customers who bought this book also purchased