Book Name in English : Swalpapunyayayen
“കഥകളിയിൽ സ്ത്രീവേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കപ്പെടുന്ന ഏകതാനമായ രീതിശാസ്ത്രത്തിൽനിന്ന് തീർത്തും വ്യതിരിക്തമായ ഒരു മാർഗ്ഗം അവലംബിക്കുകയും ഭാവുകത്വപരിണാമപരമായ നാട്യദർശനത്തിന്‍റെ അരങ്ങിലൂടെ നായികാനിഷ്‌ഠമായ കർത്തൃപാഠത്തിലേക്കുകൂടി സ്ത്രീവേഷത്തിന്‍റെ ചിട്ടയെ നവീകരിക്കുകയും കഥാപാത്രത്തെയും പ്രേക്ഷകരെയും ഒപ്പം നയിക്കുകയും ചെയ്ത വേഷക്കാരൻ എന്നതുതന്നെയാണ് കോട്ടയ്ക്കൽ ശിവരാമൻ്റെ സുകൃതം. വൈകാരികസന്ദർഭങ്ങളുൾക്കൊള്ളുന്ന ആശാൻ്റെ ജീവിതത്തെ വളരെ ഹൃദയസ്പർശിയായി വിവരിക്കുന്ന ഈ ഗ്രന്ഥം കഥകളിയെപ്പറ്റിയുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ് എന്നതിന് സംശയമില്ല. നമ്മുടെ നാട്യ പൈതൃകത്തിന്‍റെ അഭിമാനമായ കഥകളിയിലെ വൈജ്ഞാനികശാഖയ്ക്ക് തീർച്ചയായും ഇതും ഒരു മുതൽക്കൂട്ടാണ്. “
കലാമണ്ഡലം എം. പി. എസ്. നമ്പൂതിരിWrite a review on this book!. Write Your Review about സ്വല്പപുണ്യയായെൻ Other InformationThis book has been viewed by users 8 times