Book Name in English : Swathanthra software thathvashastram siddhanthavum prayogavum
അറിവും സാങ്കേതികവിദ്യയും കുത്തകവൽക്കരിക്കപ്പെടുന്ന ആധുനികലോകത്ത്, സ്വാതന്ത്ര്യത്തിന്റെയും സഹകരണത്തിൻ്റെയും പങ്ക് വെയ്ക്കലിന്റെയും പ്രാധാന്യം വിളിച്ചോതുന്ന ദർശനമാണ് സ്വതന്ത്രസോഫ്റ്റ്വെയർ ബൗദ്ധികസ്വത്തവകാശനിയമങ്ങളുടെ മോഷകരമായ പ്രത്യാഘാതങ്ങളിൽ നിന്നാരംഭിച്ച്, സ്വതന്ത്രസോഫ്റ്റ്വെയർ ആശയത്തിന്റെ ഉത്ഭവത്തിലേക്കും സിദ്ധാന്തപരമായ അടിത്തറയിലേക്കും ഈ പുസ്‌തകം വായനക്കാര നയിക്കുന്നു. ക്രിയേറ്റീവ് കോൺസ്, ഓപ്പൺ ആക്‌സസ് പ്രസിദ്ധീകരണങ്ങൾ, വിക്കിപീഡിയ ഓപ്പൺ സയൻസ്, ഓപ്പൺസോഴ്‌സ് ഡ്രഗ് ഡിസ്കവറി, ഓപ്പൺസോഴ്സ് ഹാർഡിവെയർ ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ വിവിധമേഖലകളിൽ സ്വതന്ത്രസോഫ്റ്റ്വെയർ ദർശനം എങ്ങനെ പ്രായോഗികമാക്കുന്നു എന്ന് ഓരോ അധ്യായവും വിശദീകരിക്കുന്നു. സ്വതന്ത്രവും ഓപ്പൺസോഴ്‌സുമായ പ്രസ്ഥാനങ്ങളുടെ വളർച്ചയും അവയുടെ നിർമ്മിതബുദ്ധിയുമായുള്ള ഭാവിബന്ധങ്ങളും സമഗ്രമായി ചർച്ച ചെയ്യുന്ന ഈ പുസ്‌തകം, സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തെക്കുറിച്ചും അറിവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള ഉൾക്കാഴ്ച്‌ചകൾ നൽകുന്നുWrite a review on this book!. Write Your Review about സ്വതന്ത്രസോഫ്റ്റ്വെയർ തത്വശാസ്ത്രം സിദ്ധാന്തവും പ്രയോഗവും Other InformationThis book has been viewed by users 7 times