Book Name in English : Synagogue Lane
കൊച്ചിയുടെ ഒരു നീണ്ടകാലത്തിന്റെയും അവിടെ വസിക്കുന്ന വിവിധ വിഭാഗങ്ങളുടെയും കഥ, ജമാല്‍ കൊച്ചങ്ങാടിക്കു മാത്രം സാദ്ധ്യമാകുന്നവിധം ഹൃദയത്തില്‍ക്കൊള്ളുന്ന ശൈലിയില്‍ ‘സിനഗോഗ് ലെയ്ന്‍’ പറയുന്നു. പ്രഗല്ഭനായ ഒരു ഫിലിം എഡിറ്ററുടെ കരചാതുര്യത്തോടെ അദ്ദേഹം ആഖ്യാനത്തിന്റെ രേഖീയത ഉടയ്ക്കുന്നു… നിത്യഹരിതമായ വസന്തം ചാലിച്ചെടുത്ത മഷി ഉപയോഗിച്ചാണ് തന്റെ ദീര്‍ഘമായ എഴുത്തുജീവിതത്തിലെ ഏറ്റവും പുതിയ ഈ ഉപഹാരം സമര്‍പ്പിക്കുന്നത്. അതില്‍ മട്ടാഞ്ചേരി ബസാറിലെ കറുകപ്പട്ടയുടെയും ഏലക്കയുടെയും ഗന്ധമുണ്ട്, ചരിത്രം കൊച്ചിയില്‍ വീഴ്ത്തിയ ചോരപ്പാടുകളുണ്ട്, കുടിയേറ്റക്കാരുടെ കണ്ണുകളിലെ വിഹ്വലതകളുണ്ട്…
-എന്‍.എസ്. മാധവന്‍
വംശീയവെറിയുടെ രക്തംകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും പുതുചരിത്രം രചിക്കപ്പെടുമ്പോള്‍ ഇവിടെ, കൊച്ചിയില്‍ ഒരു യഹൂദവൃദ്ധയും ജോനകച്ചെറുക്കനും തമ്മിലുള്ള രക്തബന്ധത്തെക്കാള്‍ വലിയ ആത്മബന്ധത്തിന്റെ കഥ. ഒപ്പം, പരദേശി ജൂതന്മാരുടെ വര്‍ണ്ണവിവേചനത്തിനെതിരെ നാട്ടുജൂതന്മാരുടെ ഒരു കുടുംബം ആറു തലമുറകളിലൂടെ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ചരിത്രരേഖയുമാകുന്ന രചന.
ജമാല്‍ കൊച്ചങ്ങാടിയുടെ ഏറ്റവും പുതിയ നോവല്‍Write a review on this book!. Write Your Review about സിനഗോഗ് ലെയ്ൻ Other InformationThis book has been viewed by users 22 times