Book Name in English : T. K. Kochunarayanan Kathakal
“വള്ളുവനാടൻ ഗ്രാമപശ്ചാത്തലമുള്ളവയാണ് കൊച്ചുനാരായണൻ്റെ ചെറുകഥകളിൽ എറിയകുറും എന്ന് നിസ്സംശയം പറയാം. വീടിനടുത്തു കുടിയൊഴുകുന്ന തോടിനെ ക്കുറിച്ചും അതിനെ കടക്കാനുള്ള കവുങ്ങിൻ തടികൊണ്ടുള്ള പാലത്തെക്കുറിച്ചും പലകഥകളിലും പരാമർശങ്ങളുണ്ട്. കൊച്ചുവിൻ്റെ കഥകളിലെ അമർത്തിവെച്ച ഹാസ്യവും, വാക്കുകളിലും വാചകങ്ങളിലൂടനീളവുമെന്നോണം പൊട്ടിച്ചിതറുന്ന നർമ്മവും ഒപ്പം തന്നെ എടുത്തു പറയേണ്ടതായിട്ടുണ്ട്.
അടിസ്ഥാനപരമായി ഒരു വള്ളുവനാടൻ ഗ്രാമീണൻ്റെ സരളവും ഋജുവുമായ മനോ ഭാവവും നർമ്മവും ആ മണ്ണിനോടും അവിടത്തെ മനുഷ്യരോടും, പുഴയോടും, മറ്റു ജലാശയങ്ങളോടും അവിടുത്തെ സംസ്‌കാരത്തോടുമുള്ള അഗാധവും ആരാധന കലർന്നതുമായ സ്നേഹബാന്ധവങ്ങളും അദ്ദേഹത്തിൽ അത്യധികം അലിഞ്ഞു ചേർന്നു കിടന്നിരുന്നുവെന്ന് ആ കഥകളിലൂടെ കടന്നു പോവുമ്പോൾ ബോധ്യ പ്പെടുക തന്നെ ചെയ്യും.
ടി. ടി. പ്രഭാകരൻWrite a review on this book!. Write Your Review about ടി . കെ . കൊച്ചുനാരായണൻ കഥകൾ Other InformationThis book has been viewed by users 13 times