Book Name in English : Tham Luangile Koottukar
വൈല്‍ഡ് ബോര്‍സ് സോക്കര്‍ ടീം, കോച്ച് ഏക്കഫോണ്‍. താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഈ ‘കാട്ടുപന്നികള്‍’ – ”പന്ത്രണ്ടു കുട്ടിപ്പന്നികള്‍, ഒരു വലിയ പന്നി” – ഇരുട്ടിന്റെ കെണിയെയും ജലത്തിന്റെ ക്രൗര്യത്തെയും മറികടന്ന് പ്രകാശകവാടമണഞ്ഞതിന്റെ നാള്‍വഴിവിവരണമാണ് ഈ നോവല്‍. വായുവും വെളിച്ചവും ദുര്‍ലഭമായ, വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്ന, തായ്ലാന്‍ഡിലെ ഗുഹയ്ക്കുമുന്നില്‍ ആ പതിമൂന്നു പേരുടെ രക്ഷയ്ക്കായി ലോകമൊന്നാകെ പ്രാര്‍ഥനകളോടെ കാത്തുനിന്നത് എത്രയോ ദിവസങ്ങള്‍! മരണം മണക്കുന്ന ആ തണുവിടത്തില്‍ പ്രതീക്ഷയുടെ പുതപ്പണിഞ്ഞും, ഇച്ഛാശക്തിയിലും പ്രപഞ്ചശക്തിയിലുമുള്ള വിശ്വാസത്താല്‍ ഹൃദയത്തെ ചൂടുപിടിപ്പിച്ചും ‘കാട്ടുപന്നികള്‍’ ജീവനാളം കെടാതെ കാത്തു. ഒരു ഇരുള്‍തുരങ്കത്തിനുള്ളില്‍ പതിമൂന്നു ജീവനുകള്‍, ഒപ്പം രക്ഷാപ്രവര്‍ത്തകരും, വെള്ളവും സമയവുമായി നടത്തിയ യുദ്ധത്തിന്റെ, അതിന്റെ വിജയകരമായ പരിസമാപ്തിയുടെ കഥയാണിത്.Write a review on this book!. Write Your Review about താം ലു വാങ്ങിലെ കൂട്ടുകാര്‍ Other InformationThis book has been viewed by users 977 times